Latest News

കാപ്പിപ്പൊടി കൊണ്ട് നിറം വർദ്ധിപ്പിക്കാം

Malayalilife
കാപ്പിപ്പൊടി കൊണ്ട് നിറം വർദ്ധിപ്പിക്കാം

സൗന്ദര്യ സംരക്ഷണ കാര്യത്തിൽ യാതൊരു വിട്ട് വീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് നമ്മളിൽ കൂടുതൽ ആളുകളും. അതിന് വേണ്ടി ഏറെ സമയം ചിലവഴിക്കാറുണ്ട്. എന്നാൽ വീടുകളിൽ നിന്ന് തന്നെ ചില മാർഗ്ഗങ്ങളിലൂടെ ചർമ്മം സംരക്ഷിക്കാൻ സാധിക്കുന്നു. വീട്ടിലെ അടുക്കളയിൽ നിന്ന് സുലഭമായി കിട്ടുന്ന കാപ്പി പൊടി തന്നെ ചർമ്മ സംരക്ഷണ കാര്യത്തിൽ കേമൻ എന്ന് തന്നെ പറയാം.എങ്ങനെയെല്ലാം കാപ്പി   നിറം വര്‍ദ്ധിപ്പിക്കുന്നതിനും സൗന്ദര്യസംരക്ഷണത്തിനും ഉപയോഗിക്കാം എന്ന് നോക്കാം.
കാപ്പി തേന്‍

സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് തേന്‍. തേനില്‍ അല്‍പം കാപ്പി ചേരുമ്പോള്‍ അത്പല വിധത്തിലുള്ള സൗന്ദര്യ ഗുണങ്ങളും നല്‍കുന്നു. പല വിധത്തില്‍ ഇത് സൗന്ദര്യത്തെ സഹായിക്കുന്നു. ചര്‍മ്മത്തിന്റെ എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് കാപ്പി തേന്‍ മിശ്രിതം.

ഉപയോഗിക്കേണ്ട വിധം

അതിനായി ഒരു ടീസ്പൂണ്‍ കാപ്പി പൊടിയില്‍ ഒരു ടീസ്പൂണ്‍ തേന്‍ മിക്സ് ചെയ്ത് അത് കഴുത്തിലും മുഖത്തും നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. കാപ്പിയിലും തേനിലുമുള്ള ആന്റി ഓക്സിഡന്റാണ് മുഖത്തിനും ചര്‍മ്മത്തിനും നിറം നല്‍കുന്നത്. അതുകൊണ്ട് തന്നെ സംശയമൊന്നും കൂടാതെ നമുക്ക് സൗന്ദര്യസംരക്ഷണത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

കാപ്പി, തൈര്, ഓട്സ്

സൗന്ദര്യസംരക്ഷണ്ത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്നവും കൂടാതെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് കാപ്പിയും തൈരും. ഇത് മുഖത്തെ കറുത്ത പുള്ളികളും പാടുകളും പര്‍ണമായും മാറ്റുന്നു. മാത്രമല്ല ചര്‍മ്മത്തിന് നല്ല തിളക്കവും നല്‍കുന്നു.

ഉപയോഗിക്കേണ്ട വിധം

കാപ്പി തൈര് ഓട്സ് എന്നിവ ഓരോ ടീസ്പൂണ്‍ വീതം എടുത്ത് നന്നായി മിക്സ് ചെയ്യുക. ഇത് മുഖത്തും കഴുത്തിലും കൈയ്യിലുമായി തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. മൂന്ന് ദിവസം തുടര്‍ച്ചയായി ഇത് ചെയ്താല്‍ പോയ നിറം തിരിച്ച് വരും.

Read more topics: # coffee powder for skin glow
coffee powder for skin glow

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES