ആഹാരത്തിന് രുചി കൂട്ടുന്നതിന് ഏറെ പ്രാധാന്യം വഹിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. രുചി നൽകുന്നതിന് പുറമെ ഔഷധമേന്മയിലും ഇവ മുൻപതിയിലാണ് ഉള്ളത്. ശരീരത്തിൽ വെളിച്ചെണ്ണ പുരട്ടുന്നത് അള്‍ട്രാവയലറ്റ് രശ‌്മികളില്‍ നിന്നും സംരക്ഷണം ലഭിക്കുകയും ചെയ്യുന്നു. വെളിച്ചെണ്ണയ്ക്ക് സൂര്യപ്രകാശത്തില്‍ നിന്നുള്ള 20 ശതമാനത്തോളം അള്‍ട്രാവയലറ്റ് രശ്‌മികളെ തടയാന്‍ സാധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുകയും ചെയ്തിട്ടുണ്ട്.
ശരീരത്തിലെ മെറ്രബോളിസം വര്‍ദ്ധിപ്പിക്കുന്നതിനായി വെളിച്ചെണ്ണയിലുള്ള മീഡിയം ചെയിന്‍ ട്രൈഗ്ളിസറൈഡ് സഹായിക്കും. കൂടാതെ ദന്താരോഗ്യം മെച്ചപ്പെടുത്തുകയും മോണരോഗങ്ങളെ ഇല്ലാതാക്കാനും വെളിച്ചെണ്ണ അത്യുത്തമാണ്. അതോടൊപ്പം തന്നെ അസ്ഥികള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കാനും കോശങ്ങള്‍ക്ക് ഹാനികരമായ റാഡിക്കലുകള്‍ക്കെതിരെ പോരാടാനും വെളിച്ചെണ്ണ ഉത്തമം.
മുടിയുടെയും ചര്‍മ്മത്തിന്റെയും വരള്‍ച്ച തടയുകയും അതോടൊപ്പം മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യവും ആകര്‍ഷണീയതയും വർധിപ്പിക്കാൻ നിത്യവും ശുദ്ധമായ വെളിച്ചെണ്ണ തേച്ച് കുളിക്കുന്നത്. വെളിച്ചെണ്ണയ്‌ക്ക് ഇത് കൂടാതെ ചര്‍മ്മത്തിലുണ്ടാകുന്ന അണുബാധകളെയും അലര്‍ജികളെയും പ്രതിരോധിക്കാനും അത്ഭുതകരമായി സാധിക്കുകയും ചെയ്യുന്നു.