പ്രായഭേദമില്ലാതെ ഏവരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് നടുവേദന. ദീര്‍ഘനേരം കമ്പ്യൂട്ടറിന് മുന്നില്‍ ഉളള ഇരിപ്പും ആവശ്യമായ വ്യായാമങ്ങളുടെ കുറവുമെല്ലാം നടുവേദനയ്ക്ക് വില്ലനാകാറുണ്ട് . പലര്‍ക്കും ഇത് കാരണം ഇരിക്കാനും നില്‍ക്കാനും നടക്കാനുമൊന്നും പറ്റാത്ത അവസ്തയാണ് . ഇതിന് പലതരം പരിഹാരമാര്‍ഗ്ഗങ്ങളും നിലവില്‍ ഉണ്ട് . ചികിത്സ മുതല്‍ വ്യായാമം വരെ പരിഹാരമായി നിലനില്‍ക്കുന്നുണ്ട് . ഇതാ ചില മാര്‍ഗ്ഗങ്ങള്‍ ഒന്ന് പരീക്ഷിച്ച് നോക്കാം ...
പാല്‍, വെളുത്തുള്ളി, തേന്‍ മിശ്രതം നടുവേദനയെ പമ്പകടത്താന്‍ സഹായിക്കുന്നു .
ആവശ്യമുള്ള സാധനങ്ങള്‍: 200 മില്ലി പാല്‍, നാല് വെളുത്തുള്ളിയല്ലി, തേന്‍.
തയ്യാറാക്കേണ്ട വിധം: വെളുത്തുള്ളിയല്ലി നല്ലത് പോലെ ചതയ്ക്കുക. ഇത് ഒരു പാത്രത്തിലിട്ട് കുറഞ്ഞ ചൂടില്‍ തീ കത്തിക്കുക. ഇത് പതുക്കെ വെന്തുവരുമ്പോള്‍ പാല്‍ ഇതിലേയ്ക്ക് ചേര്‍ത്ത് കുറഞ്ഞ തീയില്‍ തന്നെ ചീടാക്കുക . പാല്‍ തിളയ്ക്കും മുന്‍പ് തന്നെ വാങ്ങി വയ്ക്കണം. ആവശ്യമെങ്കില്‍ .ഇതിലേയ്ക്ക് തേന്‍ ചേര്‍ത്ത് കഴിക്കാം.
ഉപയോഗിക്കേണ്ട വിധം: ദിവസം ഒരു തവണ വീതം ഈ മിശ്രിതം സേവിക്കുക .
സയാറ്റിക്ക പോലുളള പ്രശ്‌നങ്ങള്‍ക്കും ഇത് ഒരു പരിഹാരമാര്‍ഗ്ഗമാണ്. ഈ ഔഷധം ദിവസം സേവിക്കുന്നതോടൊപ്പം വ്യായാമങ്ങള്‍ കൂടി ചെയ്യുന്നത് ഉത്തമമായിരിക്കും .