തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന് താരമാണ് കീര്‍ത്തി സുരേഷ്. പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും ചലച്ചിത്ര നടി മേനകയുടെയും മകളായ കീര്‍ത്തി സുരേഷ് മലയാളസിനിമയില്‍ ബാലതാരമായാണ് അഭിനയരംഗത്തേക്ക് കടന്നു വന്നത്. ശേഷം ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായികയായും എത്തി. മലയാളസിനിമയില്‍ അധികം തിളങ്ങിയില്ലെങ്കിലും തമിഴ് തെലുങ്കു ചിത്രങ്ങളില്‍ സജീവമാണ് കീര്‍ത്തി സുരേഷ്.
എന്നാല്‍ തെലുങ്ക് സിനിമാ ലോകത്തുനിന്നും കീര്‍ത്തിക്കെതിരെയുണ്ടായ പരാതിക്കാണ് ആരാധകര്‍ ഇപ്പോള്‍ കാരണം തേടുന്നത്. കരാറ് ചെയ്ത പടം പാതിയില്‍ വച്ച് നിര്‍ത്തി കീര്‍ത്തി പിന്മാറി എന്നാണ് പരാതി. നരേഷ് ബാബുവിന്റെ മകന്‍ നവീനെ നായകനാക്കിയാണ് ചിത്രം ഒരുക്കാന്‍ നിന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നവീന്‍ മറ്റൊരു ചിത്രത്തിലൂടെ തുടക്കം കുറിക്കാനിരുന്നിരുന്നു. പല കാരണങ്ങള്‍ കൊണ്ടും ആ ചിത്രം പാതിവഴിയില്‍ നിന്നു പോയി.
അന്ന് തെലുങ്ക് സിനിമാ ലോകത്തിന് കീര്‍ത്തിയെ പരിചയമില്ല. ഒരു മലയാളി നടി എന്നതിനപ്പുറമൊരു ഐഡന്റിറ്റി തെലുങ്ക് സിനിമാ ലോകത്ത് അന്ന് കീര്‍ത്തിക്കിലായിരുന്നു. ഇനി നവീന്‍ നായകനാകുന്ന ആ ചിത്രം ചെയ്യാന്‍ താത്പര്യമില്ല എന്നാണത്രെ കീര്‍ത്തി ഇപ്പോള്‍ പറയുന്നത്. അഡ്വാന്‍സ് തുക മടക്കി നല്‍കാമെന്നും ചിത്രത്തോട് സഹകരിക്കാന്‍ താത്പര്യമില്ല എന്നും കീര്‍ത്തി അണിയറപ്രവര്‍ത്തകര്‍ക്ക് മൊബൈല്‍ സന്ദേശമയച്ചത്രെ.
ഇതോടെ വെട്ടിലായിരിക്കുന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ 30 ശതമാനത്തോളം പണി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. കീര്‍ത്തി ആവശ്യപ്പെടുന്ന പണം തരാമെന്നും ചിത്രത്തില്‍ അഭിനയിക്കണമെന്നുമാണ് അണിയറപ്രവര്‍ത്തകരുടെ ഇപ്പോഴത്തെ ആവശ്യം.