വെള്ള ബ്രോക്കേഡ് പട്ടുസാരിയും ഡിസൈനര്‍ ബ്ലൗസും കുന്ദന്‍ ജ്വല്ലറിയും..! അടിപൊളിയായി അനുപമ പരമേശ്വരന്റെ ഫോട്ടോഷൂട്ട്..!

Malayalilife
topbanner
   വെള്ള ബ്രോക്കേഡ് പട്ടുസാരിയും ഡിസൈനര്‍ ബ്ലൗസും കുന്ദന്‍ ജ്വല്ലറിയും..! അടിപൊളിയായി അനുപമ പരമേശ്വരന്റെ ഫോട്ടോഷൂട്ട്..!


പ്രേമത്തിലെ മേരിയായി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ചുരുണ്ട മുടിക്കാരി ഇപ്പോള്‍ തെലുങ്ക് സിനിമാലോകത്തെ തിരക്കേറിയ നായികയാണ്. മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്ക് ചേക്കേറിയ അനുപമ പരമേശ്വരന്‍ ഇപ്പോള്‍ മലയാള സിനിമയില്‍ അത്ര സജീവമല്ലെങ്കിലും അന്യഭാഷകളില്‍ തിളങ്ങുകയാണ്. മുമ്പ് താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്ത് വന്നത് ആരാധകരെ ഞെട്ടിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ താരത്തിന്റെ സാരിയുടെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്.

സൂപ്പര്‍ ഹിറ്റായ നിവിന്‍ പോളി ചിത്രം പ്രേമത്തിലെ ചുരുണ്ട മുടിക്കാരി മേരിയെ മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. മേരിയായി വന്ന അനുപമ പരമേശ്വരന്‍ എന്ന തൃശൂരുകാരി പെണ്‍കുട്ടി പക്ഷെ പിന്നീട് നേരെ തെലുങ്കിലേക്ക് ചേക്കേറുകയായിരുന്നു. കന്നടയിലും തമിഴിലും തെലുങ്കിലുമായി നാഗചൈതന്യ, ധനുഷ്, സര്‍വാനന്ദ് എന്നീ താരങ്ങള്‍ക്കൊപ്പവും അനുപമ വേഷമിട്ടു. എന്നാല്‍ മലയാളത്തില്‍ പിന്നീട് അനുപമ നായികയായെത്തിയത് ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷത്തില്‍ മാത്രമാണ്. ഇപ്പോള്‍ ദുല്‍ഖറിന്റെ പുതിയ ചിത്രത്തിലൂടെ അസിസ്റ്റന്റ് ഡയറക്ടറായും നായികയായും അനുപമ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ആ വേളയിലാണ് നടിയുടെ പട്ടുസാരി ഉടുത്ത ചിത്രങ്ങള്‍ വൈറലാകുന്നത്. വെള്ള ബ്രൊക്കേഡ് പട്ടുസാരിയിലാണ് അതിസുന്ദരിയായി അനുപമയുടെ ഫോട്ടോഷൂട്ട് എത്തിയിരിക്കുന്നത്. കുന്ദന്‍ ജ്വല്ലറീ സെറ്റും ഡിസൈനര്‍ ബ്ലൗസും അണിഞ്ഞാണ് അനുപമ ആരുടെയും മനം കവരുന്നത്. ഇതൊടൊപ്പം തന്നെ മരിയ ടിയ മരിയ ഡിസൈന്‍ ചെയ്ത ഗൗണുകളില്‍ തിളങ്ങുന്ന നടിയുടെ ചിത്രവും വൈറലാകുകയാണ്. കില്ലിങ്ങ് ലുക്ക് എന്നാണ് ആരാധകര്‍ അനുപമയുടെ ചിത്രങ്ങള്‍ കണ്ട് പറയുന്നത്.
 

anupama parameshwaran photoshoot in saree

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES