അമ്മയാവാന്‍ ഒരുങ്ങുന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ച യമി ജാക്‌സണ്‍; ലണ്ടനില്‍ അടുത്തു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒപ്പമുള്ള ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറല്‍; പ്രസവത്തിന് മുന്‍പേ കുഞ്ഞിന്റെ പേരും പങ്കുവച്ചുതാരം 

Malayalilife
topbanner
അമ്മയാവാന്‍ ഒരുങ്ങുന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ച യമി ജാക്‌സണ്‍; ലണ്ടനില്‍ അടുത്തു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒപ്പമുള്ള ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറല്‍; പ്രസവത്തിന് മുന്‍പേ കുഞ്ഞിന്റെ പേരും പങ്കുവച്ചുതാരം 

ദ്രാസ് പട്ടണത്തിലൂടെ തമിഴകത്തേക്ക് എത്തി വിക്രം ചിത്രം ഐയിലൂടെയും യന്തിരന്‍ ടുവിലൂടെയും പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ആമി ജാക്‌സന്‍. ബ്രിട്ടീഷ് വംശജയാണെങ്കിലും തമിഴ് ഹിന്ദി തെലുങ് കന്നട ചിത്രങ്ങളിലായിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്. വിവാഹം കഴിക്കുംമുമ്പ് തന്നെ ഗര്‍ഭിണിയാണെന്ന് തുറന്നു പറഞ്ഞ താരത്തിന്റെ ബേബിഷവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്

അമ്മയാവാന്‍ പോകുകയാണെന്നുള്ള സന്തോഷവാര്‍ത്ത നടി ആമി ജാക്സണ്‍ തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. കാമുകനായ ജോര്‍ജ് പനായോറ്റുവാണ് തന്റെ കുഞ്ഞിന്റെ പിതാവെന്നും എമി വെളിപ്പെടുത്തി. എമിയും ജോര്‍ജും 2015 മുതല്‍ പ്രണയത്തിലാണ്. ബ്രിട്ടീഷ് റിയല്‍ എസ്റ്റേറ്റ് വമ്പന്‍ അന്‍ഡ്രിയാസ് പനയോറ്റുവിന്റെ മകനാണ് ജോര്‍ജ് പനയോറ്റു. ബ്രിട്ടണിലെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനും ലക്ഷ്വറി ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുമാണ് ഇദ്ദേഹം.  ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് മൂന്നു മാസം പിന്നിടുമ്പോഴാണ് താന്‍ അമ്മയാകുന്നു എന്ന വാര്‍ത്ത എമി പങ്കുവെച്ചത്.

ആദ്യത്തെ കണ്‍മണിക്കായി കാത്തിരിക്കുന്ന ആമി ഗര്‍ഭകാലം തുടങ്ങിയപ്പോള്‍ മുതല്‍ തന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോള്‍ തന്റെ ബേബി ഷവര്‍ ചിത്രങ്ങളും താരം പങ്കുവച്ചിരിക്കയാണ്. ലണ്ടനില്‍ അടുത്തു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ആഘോഷം. ഇളം നീല നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ഡ്രസ്സായിരുന്നു എമി ധരിച്ചിരുന്നത്. ബലൂണുകളും പൂക്കളും കൊണ്ടു വേദി മനോഹരമായി അലങ്കരിച്ചിരുന്നു.തനിക്ക് ആണ്‍കുട്ടിയാണ് ജനിക്കാന്‍ പോകുന്നതെന്ന് എമി ട്വിറ്ററിലൂടെ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വെളിപ്പെടുത്തിയിരുന്നു.

ഇംഗ്ലണ്ടിലെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ഞിന് ആന്‍ഡ്രിയാസ് എന്നായിരിക്കും പേരിടുകയെന്ന് എമി പറഞ്ഞിരുന്നു. ജോര്‍ജിന്റെ മുത്തച്ഛന്റെ പേരാണിത്. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് ഈ ബന്ധം സോഷ്യല്‍ മീഡിയിയലൂടെ വെളിപ്പെടുത്തിയത്. ആഡംബര ഹോട്ടല്‍ ശൃംഖലയും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുമുള്ള എബിലിറ്റി ഗ്രൂപ്പിന്റെ ചെയര്‍മാനാണ് എമിയുടെ കാമുകന്‍ ജോര്‍ജ്.

Read more topics: # ami jackson baby savor pics
ami jackson baby savor pics

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES