വീടുകളിൽ നിന്ന് പുറമേയ്ക്ക് പോകുമ്പോൾ സാധാരണയായി സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാറുണ്ട്. സാധാരണനയായി എസ്പിഎഫ് (സണ്‍ പ്രോട്ടക്ഷന്‍ ഫോര്‍മുല) നോക്കിയായിരിക്കും ആളുകൾ സണ്‍സ്‌ക്രീനുകൾ തിരഞ്ഞെടുക്കുക. എന്നാൽ ഈ സൺസ്‌ക്രീൻ എല്ലാവരിലും ഒരേപോലെ ചേരണം എന്നില്ല. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജോലിക്കു പോകുന്ന സ്ത്രീകളില്‍ സൂര്യരശ്മികള്‍ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ക്ക് എസ്പിഎഫ് 24പിഎ, എസ്പിഎഫ് 30 പിഎ എന്നിവയടങ്ങിയ സണ്‍സ്‌ക്രീനാണ് ഏറെ ഗുണകരമാകുക.
അതേ സമയം നിരന്തരമായി യാത്ര ചെയ്യുന്നവരാണ് നിങ്ങൾ എങ്കിൽ എസ്പിഎഫ് 30 പിഎ, എസ്പിഎഫ്50പിഎ എന്നിവയടങ്ങിയ സണ്‍സ്‌ക്രീനാണ് നിങ്ങൾക്ക് കൂടുതലായി അനുയോജ്യമാകുക. എന്നാൽ കായിക പരിശീലനങ്ങളിൽ പങ്കെടുക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങളിൽ ഇന്‍ഡോര്‍ സ്പോര്‍ട്സ് അല്ലെങ്കില്‍ സണ്‍ടാന്‍ വരാനുള്ള സാധ്യതയും കൂടുതലായി കാണുന്നുണ്ട്. അത് കൊണ്ട് തന്നെ ഇത്തരക്കാർ എസ്പിഎഫ് 50 പിഎ അടങ്ങിയ സണ്‍സ്‌ക്രീനാണ് ഉപയോഗിക്കേണ്ടത്.
കൂടുതലായി വെയിൽ കൊള്ളുന്നവർ രണ്ടു മൂന്നു മണിക്കൂര്‍ കൂടുമ്പോള്‍ സണ്‍സ്‌ക്രീന്‍ ആണ് ഉപയോഗിക്കേണ്ടത്. അതുപോലെ എസ്പിഎഫ് 50 പിഎ അടങ്ങിയ സണ്‍സ്‌ക്രീനാണ്
സണ്‍ബാത്ത് നടത്തുന്ന ശീലമുള്ളവര്‍ക്കും നീന്തല്‍, ബീച്ചില്‍ ഏറെ നേരം ചെലവഴിക്കുക തുടങ്ങിയ ശീലമുള്ളവര്‍ക്കും ഏറെ ഗുണകരമാകുന്നത്.