കൈവിരലുകള്‍ മനോഹരമാക്കാം; ഇവ ശ്രദ്ധിക്കൂ ..

Malayalilife
topbanner
കൈവിരലുകള്‍ മനോഹരമാക്കാം; ഇവ ശ്രദ്ധിക്കൂ ..

ഭംഗിയുള്ള കൈവിരലുകള്‍ ഏവരുടെയും സ്വപ്നമാണ്.  എന്നാൽ ഇതിന് വേണ്ടി കുറച്ച് സമയം മാറ്റിവയ്‌ക്കേണ്ടതാണ്.  ഇതിനായി വീടുകളിൽ തന്നെ വളരെ ചിലവ് കുറഞ്ഞ മാര്‍ഗങ്ങളിലൂടെ  നമുക്ക് മനോഹരമായ കൈകൾ സ്വന്തമാക്കാം.

നാരങ്ങയും പഞ്ചസാരയും നന്നായി മിക്സ് ചെയ്ത സ്ക്രബ്ബ് ഉപയോഗിക്കുന്നതിലൂടെ കൈവിരലുകളിലെ കറുപ്പ് മാറുന്നതിന് പരിഹാരമാണ്. അല്‍പം നാരങ്ങാ നീരും പഞ്ചസാരയും ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. ഇവ യ്യിലെ വിരലുകളില്‍ മസ്സാജ് ചെയ്യുക. 10 മിനിട്ട് ഇങ്ങനെ ചെയ്തതിന് ശേഷം  തണുത്ത വെള്ളത്തില്‍ കഴുകാവുന്നതാണ്.

ഇത്തരത്തില്‍ കൈവിരലിലെ കറുപ്പ് മാറുന്നതിനായി പഞ്ചസാരയും ഒലീവ് ഓയിലും മികച്ച ഒരു മാർഗമാണ്. കൈവിരലിലും നഖത്തിലും  പഞ്ചസാര ഒലീവ് ഓയിലില്‍ മിക്സ് ചെയ്ത്  തേച്ച് പിടിപ്പിക്കാവുന്നതാണ്. ആഴ്ചയില്‍ മൂന്ന് തവണ ഇങ്ങനെ  ചെയ്യാവുന്നതാണ്.

വെളിച്ചെണ്ണ കൊണ്ട് കൈകളിൽ കൈകളിൽ മോയ്സ്ചുറൈസ് ചെയ്യാവുന്നതാണ്. വെളിച്ചെണ്ണ കൊണ്ട് വിരലില്‍ കറുത്ത പാടുള്ള സ്ഥലങ്ങളില്‍  മോയ്സ്ചുറൈസ് ചെയ്യാം. പാല്‍പ്പാടയും മഞ്ഞള്‍പ്പൊടിയും നന്നായി യോജിപ്പിച്ച് കൈകളിൽ പത്ത് മിനുട്ട് നേരം പുരട്ടിയ ശേഷം കഴുകി കളയാം. കൂടാതെ അതോടൊപ്പം അല്‍പം ബദാം ഓയില്‍ കൂടി ചേര്‍ത്താല്‍ ഇരട്ടി ഗുണം ഉണ്ടാകും.
 

Tips for Fingers can be made beautiful

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES