ചന്ദനവും റോസ് വാട്ടറും കലര്‍ത്തിയ മിശ്രിതം കണ്ണിന് ചുറ്റും പുരട്ടിയാല്‍ കണ്ണിന് കുളിര്‍മ്മ ലഭിക്കും.മുഖക്കുരു, തൊലിയിലെ കറുത്ത പാടുകള്‍ തുടങ്ങിയവ അകറ്റാന്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ കോട്ടണ്‍ തുണി റോസ് വാട്ടറില്‍ മുക്കി മുഖം തടവുക.രാത്രി ഉറങ്ങുന്നതിന് മുമ്പ് ശരീരത്തില്‍ റോസ് വാട്ടര്‍ പുരട്ടിയാല്‍ ചര്‍മ്മത്തിലെ അഴുക്ക് പോയിക്കിട്ടും, എന്ന് മാത്രമല്ല ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കുകയും ചെയ്യും. ഏത് തരം ചര്‍മ്മത്തിനും അനുയോജ്യമായ ഒന്നാണ് റോസ് വാട്ടര്‍. മോയിസ്ചറൈസറിനൊപ്പം റോസ് വാട്ടര്‍ രണ്ടോ മൂന്നോ തുള്ളി ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
സ്‌കിന്‍ ടോണറായാണ് റോസ് വാട്ടര്‍ പ്രവര്‍ത്തിക്കുന്നത്. അത് കൊണ്ട് തന്നെ വില കൂടിയ സ്‌കിന്‍ ടോണറുകള്‍ക്ക് പകരമായി റോസ് വാട്ടര്‍ ഉപയോഗിക്കാവുന്നതാണ്. മുഖത്ത് അടിഞ്ഞു കൂടിയ അഴുക്കും എണ്ണയും എല്ലാം നീക്കി സൗന്ദര്യം നിലനിര്‍ത്താനും മുഖത്തെ പിഎച്ച് ലെവല്‍ നിയന്ത്രിച്ച് നിര്‍ത്താനും ഇത് ഏറെ സഹായകമാണ്.
മുഖത്തിന് മാത്രമല്ല കണ്ണുകള്‍ക്കും റോസ് വാട്ടര്‍ വളരെ അധികം ഉപകാരപ്രദമാണ്.
ഉപോയിഗിക്കേണ്ട വിധം; റോസ് വാട്ടര്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചെടുക്കുക. തണുപ്പിച്ചെടുത്ത റോസ് വാട്ടര്‍ പഞ്ഞിയിലാക്കി കണ്ണിന് മുകളില്‍ വെക്കുക. അല്‍പനേരം കഴിഞ്ഞ് എടുത്ത് മാറ്റുക. ഇത് കണ്ണിന്‍ കുളിര്‍മ്മയും മിഴിവും നല്‍കും.
മുഖക്കുരു ഇല്ലാതാക്കാന്‍ ഏറ്റവും നല്ലൊരു പരിഹാര മാര്‍ഗമാണ് റോസ് വാട്ടര്‍. റോസ് വാട്ടറിലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങളാണ് മുഖക്കുരുവിനെ ഇല്ലാതാക്കുന്നത്.
ചെയ്യേണ്ട വിധം; അല്‍പം നാരങ്ങനീരില്‍ റോസ് വാട്ടര്‍ ചേര്‍ത്ത് മുഖക്കുരുവുള്ള സ്ഥലത്ത് പുരട്ടുക. ഇരുപത് മിനിട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ ഇത് കഴുകിക്കളയുക.
ജൈവ രീതിയില്‍ കൃഷി ചെയ്തതോ വീട്ടില്‍ വളര്‍ത്തുന്നതോ ആയ 3 റോസാപ്പൂക്കള്‍ എടുക്കുക. ഇതിന്റെ ഇതളുകള്‍ വേര്‍പ്പെടുത്തിയെടുത്ത് നന്നായി കഴുകിയെടുക്കുക. ഇതളുകള്‍ ഒരു സ്റ്റീല്‍ പാത്രത്തിലിട്ട് ഇതളുകള്‍ക്ക് ആനുപാതികമായ അളവില്‍ വെള്ളം ഒഴിച്ചു കൊടുക്കുക. ഇത് 10 മിനിറ്റ് നന്നായി ചൂടാക്കുക.
തിളച്ചു കഴിയുമ്പോള്‍ റോസ് നിറത്തിലുള്ള ദ്രാവകം ലഭിക്കും. ഇത് ചൂടാറാന്‍ അനുവദിക്കുക. ഇതളുകള്‍ മാറ്റിയശേഷം ദ്രാവകം ഒരു സ്‌പ്രേ ബോട്ടിലിലേക്ക് മാറ്റാം. ബാക്കിയുള്ളത് മറ്റൊരു പ്ലാസ്റ്റിക് ബോട്ടിലിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം.