കൈകൾ മനോഹരമാക്കി വയ്ക്കാൻ ആഗ്രഹിക്കാത്ത സ്ത്രീകൾ ആരും തന്നെ ഉണ്ടാകില്ല. എന്നാൽ പലപ്പോഴായി ഇവർ നേരിടുന്ന ഒന്നാണ് കൈകൾ പരുക്കാനാകുന്നത്. കൈകൾ കൂടുതലായി പരുക്കാനാകുന്നത് സോപ്പ് പതിവായി ഉപയോഗിക്കുന്നത് കൊണ്ടും തണുപ്പിന്റെ ആധിക്യം കരണവുമെല്ലാമാകും. കൈകൾ കൂടുതലും പരുക്കാനാകുന്നത് കയ്യിലെ ഈർപ്പം നഷ്ടമാകുമ്പോളാണ്. എന്നാൽ നമുക്ക് വരല്ല എളുപ്പത്തിൽ തന്നെ പഴയ മൃദുത്വം കൊണ്ടുവരാൻ സാധിക്കുന്നതുമാണ്.
കറ്റാർവാഴയുടെ നീര് എടുത്ത ശേഷം അവ അരമണിക്കൂർ കയ്യിൽ പുരട്ടി വയ്ക്കുക. അതിന് ശേഷം കഴികളയുക. ദിവസേന രണ്ടു തവണ ചെയ്യുന്നതിലൂടെ മൃദുത്വം വീണ്ടെടുക്കാൻ സാധിക്കുന്നതാണ്.
ദിവസവും രണ്ടു തവണ തേൻ കയ്യിൽ പുരട്ടി അരമണിക്കൂർ വയ്ക്കുന്നതും നഷ്‌ടമായ മൃദുത്വം തിരിച്ചെടുക്കാൻ സാധിക്കുന്നതാണ്. അതിന് ശേഷം കഴുകിക്കളയാം.
ദിവസവും രാത്രിയിൽ ഉറങ്ങും മുൻപ് കയ്യിൽ വെളിച്ചെണ്ണ പുരട്ടി കിടക്കാവുന്നതാണ്. പിറ്റേന്ന് രാവിലെ തന്നെ കഴുകി കളയാവുന്നതാണ്.
രാത്രിയിൽ ഉറങ്ങും മുൻപ് പെട്രോളിയം ജെല്ലി കൈകളിൽ പുരട്ടുക. പുലർച്ചെവരെ കയ്യിൽ സൂക്ഷിക്കാവുന്നതാണ്. കൈകളിൽ നന്നായി വെളിച്ചെണ്ണയും പഞ്ചസാരയും ചേർത്ത് സ്‌ക്രബ് ചെയ്യാവുന്നതാണ്. കൈകളിൽ മോയിസ്ചറൈസർ ക്രീം എന്നിവ പുരട്ടാവുന്നതാണ്.