പലതരം പ്രശ്നങ്ങളാണ് ചർമ്മത്തിൽ സാധാരണയായി അലട്ടാറുള്ളത്. വെയില്‍ കൊണ്ട് ഉണ്ടാകുന്ന കരുവാളിപ്പ് തുടങ്ങിയവ. അധികസമയയും ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കളയേണ്ടിവരിക എന്ന പ്രയാസത്തിന് ഇനി വിട നൽകാം. ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ഇനി ഒരു ഐസ് ക്യൂബ് തന്നെ ധാരാളമാണ്.
അമിതമായി വെയിലേറ്റ് മുഖം വാടുന്നവര്‍ ഐസ് ക്യൂബ് വൃത്തിയുള്ള തുണിയില്‍ പൊതിഞ്ഞ ശേഷം മുഖത്ത് ഉരയ്ക്കുക . എന്നാൽ ചര്‍മ്മത്തിനു ഐസ് ക്യൂബ് നേരിട്ട് ഉരയ്ക്കുന്നത് അത്ര നല്ലതല്ല. മാത്രമല്ല ഇത് ചര്‍മ്മത്തെ ചിലപ്പോൾ ദോഷകരമായി ബാധിക്കുകയും ചെയ്തേക്കാം.
ഐസ് ക്യൂബ് ഉപയോഗിക്കേണ്ടത് ചര്‍മ്മം നന്നായി വൃത്തിയാക്കിയതിന് ശേഷമേ പാടുള്ളു. ഐസ് ക്യൂബ് ഉപയോഗിക്കുന്നത് മുഖക്കുരുവിനെ ഒരു പരിധി വരെ തടയുന്നതിനും. ഐസ് ക്യൂബ് ഉപയോഗം മുഖത്തെ തടിപ്പും പാടുകളും മാറ്റുന്നതിനും സഹായകരമാണ്. ഇടയ്ക്ക് തുണിയില്‍ പൊതിഞ്ഞ ഐസ് ക്യൂബ് മുഖക്കുരുവിന്റെ പ്രശ്നമുള്ളവര്‍ മുഖക്കുരു ഉള്ള ഭാഗത്ത് അല്‍പ സമയം വയ്ക്കുന്നത് മുഖക്കുരു സാധ്യത കുറക്കപെടുന്നു.
ഐസ് ക്യൂബ് ത്രെഡിങിനും വാക്സിങിനുമൊക്കെ ശേഷവും ഉപയോഗിക്കുന്നത് നല്ലതാണ്. അധികനേരം ചര്‍മ്മത്തില്‍ ഐസ് ക്യൂബ് ഉരയ്ക്കാനോ വയ്ക്കാനോ പാടില്ല. സംരക്ഷണത്തിന് കൂടുതല്‍ അനുയോജ്യമാകുന്നത് ശുദ്ധജലം ഉപയോഗിച്ച് തയാറാക്കുന്ന ഐസ് ക്യൂബാണ്.