മുഖസൗന്ദര്യ കാര്യത്തില്‍ ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് അമിതഎണ്ണമയം. മുഖത്തെ എണ്ണമയം കാരണം പൊടിപടലങ്ങള്‍ പറ്റിപ്പിടിക്കുകയും ചര്‍മ്മകാന്തി നഷ്ടപ്പെടുകയും ചെയ്യുന്നത് ഏറെ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. ഇത് കാരണം മുഖക്കുരു പോലുളള പ്രശനങ്ങള്‍ ഉണ്ടാകാനുളള സാധ്യതയും ഏറെയാണ്. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം എന്തൊക്കെ എന്ന് നോക്കാം.
ഒരു പാത്രത്തില്‍ തേനും മഞ്ഞളും ഇട്ട് കുഴമ്പ് പരുവത്തിലാക്കി നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് നന്നായി തേച്ച്് പിടിപ്പിക്കുക. 15-20 മിനിറ്റു നേരം കഴിഞ്ഞതിന് ശേഷം കഴുകിക്കളയാം. ആഴ്ച്ചയില്‍ 3 തവണ ഇങ്ങനെ പുരട്ടാവുന്നതാണ്.
പഴങ്ങള്‍ അരച്ച് മുഖത്ത് പുരട്ടുന്നത് മുഖത്തെ എണ്ണമയം കളയാന്‍ നല്ലൊരു മാര്‍ഗ്ഗമാണ്. എണ്ണമയമുള്ള ചര്‍മ്മക്കാര്‍ ഫെയ്സ്വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നത് ഏറെ ഗുണകരമാണ്. അതോടൊപ്പം മുഖം ദിവസവും ഒന്നിലധികം തവണ കഴുകുന്നതും ഏറെ ഗുണകരമാണ്. ഇതിലൂടെ മുഖത്ത് ഉണ്ടാകുന്ന അമിതമായ ഓയില്‍ ഉല്പാദനം തടയാനും സഹായകരമാണ്.
കറ്റാര്‍വാഴയുടെ ജെല്‍ ഒരു മിക്‌സിയില്‍ അടിച്ചെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് പകര്‍ത്തുക. അതിലേക്ക് മഞ്ഞള്‍ നന്നായി ചേര്‍ത്ത് യോജിപ്പിച്ച ശേഷം ് 15-20 മിനിറ്റു നേരം മുഖത്ത് തേച്ച് പിടിപ്പിക്കുക. അതിന് ശേഷം മുഖം നന്നായി തുടച്ച്് വൃത്തിയാക്കേണ്ടതാണ്. ആഴ്ച്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ചെയ്യുക.