ചർമ്മ സംരക്ഷണം ഇനി ഞൊടിയിടയിൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Malayalilife
topbanner
ചർമ്മ സംരക്ഷണം ഇനി ഞൊടിയിടയിൽ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ർമ്മ സംരക്ഷണം എന്ന് പറയുന്നത്  ഏറെ കടമ്പകൾ നിറഞ്ഞാതാണ്.  എല്ലാവര്ക്കും സുധാരമായ ചർമ്മം ആണ് വേണ്ടതും. അതിനായി നിരവധി മാർഗ്ഗങ്ങൾ പരീക്ഷിച്ച് തളർന്നവർ ഈ ചെറുതും അതിലേറെ ഗുണകരവും നൽകുന്ന ഇവ പരീക്ഷിച്ചു നോക്കാവുന്നതാണ്. എന്തൊക്കെയാണ് അവ എന്ന് നോക്കാം. 

കറുത്ത പുള്ളികൾ

 ചർമ്മത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾക്ക് ഒരു വില്ലനാണ്കറുത്ത പാടുകളും കുത്തുകളും.  കടലമാവ് ഈ പ്രശ്‌​നത്തിന് പരിഹാരം കാണാൻ ഉപയോഗിക്കാം. മുഖത്ത്  കടലമാവ് നാല് ടീസ്​പൂൺ, തക്കാളി ഒന്ന്, കറ്റാർ വാഴ നീര് മൂന്ന് ടീസ്​പൂൺ എന്നിവ യോജിപ്പിച്ച്  തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തുള്ള കറുത്ത കുത്തുകൾക്ക് മികച്ച പരിഹാരമാണ്.

മുഖക്കുരുവിന് പരിഹാരം

 മുഖത്ത് കടലമാവ് മൂന്ന് ടീസ്​പൂൺ, ചന്ദനപ്പൊടി മൂന്ന് ടീസ്പൂൺ, പാൽപ്പാട ഒരു ടീസ്​പൂൺ, മഞ്ഞൾപ്പൊടി ഒരു നുള്ള് എന്നിവ യോജിപ്പിച്ച് തേച്ച് പിടിപ്പിക്കാം. ഇത് മുഖക്കുരു പരിഹരിക്കാൻ സഹായിക്കും. അതോടൊപ്പം തന്നെ മുഖക്കുരു പാടുകളും ഇല്ലാതാക്കുന്നു.

ബോഡി സ്​ക്രബ്

  കടലമാവ് എന്ന് പറയുന്നത് മികച്ച ഒരു ഇങ്ങനെനല്ലൊരു ബോഡി സ്​ക്രബ്ബാണ്.  ശരീരത്തിൽ അൽപം ഓട്‌സ്, കടലമാവ്, കോൺഫ്‌ലവർ, പാൽ എന്നിവ യോജിപ്പിച്ച് തേച്ച് പിടിപ്പിക്കാം. ഇത് മൃതകോശങ്ങളെ നശിപ്പിക്കുന്നു. മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കാവുന്നതാണ്.

Read more topics: # How to improve,# the beauty of skin
How to improve the beauty of skin

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES