വെളുപ്പ് നിറം ലഭിക്കാന്‍ ആഗ്രഹമില്ലാത്തവര്‍ ആരും തന്നെ ഇന്നില്ല. നിറം ലഭിക്കുന്നതാനായി വിപണിയില്‍ കാണുന്ന ഫെയര്‍നസ് ക്രീമുകള്‍ എല്ലാം പരീക്ഷിച്ചിട്ടും ഫലം ഒന്നും ലഭിക്കുകയുമില്ല എന്നാല്‍ പാര്‍ശ്വഫലം അനുഭവിക്കേണ്ടിവരുകയും ചെയ്യും. ചര്‍മ്മത്തിന്റെ നിറം പാര്‍ശ്വഫലമൊന്നും തന്നെ ഇല്ലാതെ വര്‍ദ്ധിപ്പിക്കാന്‍ ചില ഗൃഹമാര്‍ഗ്ഗങ്ങളുണ്ട്. സ്വാഭാവികമായ ചില വഴികളിലൂടെ ചര്‍മത്തിന് നിറവും തിളക്കവുമെല്ലാം ലഭ്യമാകും. തിളപ്പിക്കാത്ത പാലില്‍ പച്ചമഞ്ഞള്‍ അരച്ച് അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്ത് മുഖത്ത് പുരട്ടുക. കസ്തൂരി മഞ്ഞളും പച്ചമഞ്ഞളിന് പകരമായി ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മം മൃദുവാകുന്നതിനും ചര്‍മ്മത്തിന് നിറം വര്‍ദ്ധിക്കുന്നതിനും പപ്പായ ഉപയോഗിക്കുന്നതും ഗുണകരമാണ്. മുഖത്ത് നല്ല പഴുത്ത പപ്പായയുടെ പള്‍പ്പ് പുരട്ടുന്നതും നിറം കൂട്ടാന്‍ സഹായകരമാണ്. അല്‍പം തേന്‍ കൂടി ഇതിനോടൊപ്പം ചേര്‍ക്കാവുന്നതാണ്.
കടലമാവും തൈരും ചെറുനാരങ്ങാനീരും ചേര്‍ത്ത് മുഖത്ത് പുരട്ടിയ ശേഷം ഇത് ഉണങ്ങിക്കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. അല്‍പം പച്ചപ്പാലില്‍ കുങ്കുമപ്പൂ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും നിറം കൂടുന്നതിന് സഹായകരമാകും. ഓറഞ്ച് നീരും ചെറുനാരങ്ങാനീരുമായി ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതിലൂടെ മുഖത്തെ കറുപ്പ് ഉണ്ടാകുന്നതിന് ശമനമാകും. വേണമെങ്കില്‍ അല്‍പം തേനും ഇതോടൊപ്പം ചേര്‍ക്കാവുന്നതാണ്.