സൗന്ദര്യ സംരക്ഷണകാര്യത്തില്‍ ആരും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ല. എന്നാൽ മുഖ സംരക്ഷണ കാര്യത്തിൽ ഒരു പ്രശ്‌നമാണ് മുഖത്തെ പാടുകള്‍. മുഖം എത്ര ഭംഗിയുള്ളതാണെങ്കിലും മുഖത്തെ പാടുകള്‍ മുഖത്തിന്റെ സൗന്ദര്യത്തെ ആകമാനം ബാധിക്കുകയും ചെയ്യും. വളരെ വേഗം ഇത് തരണം ചെയ്യാനുള്ള പ്രകൃതിദത്തമായ മാർഗങ്ങൾ എന്തൊക്കെ എന്ന് നോക്കാം..
സവാള നീര്: ഒരു ടേബിള്‍സ്പൂണ്‍ സവാള നീര്, രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ നന്നായി യോജിപ്പിച്ച ശേഷം മുഖത്തെ പാടുകളില്‍ തേച്ച് പിടിപ്പിക്കുക . അതിന് ശേഷം പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് മുഖം കഴുകുക.
റാഡിഷ് ജ്യൂസ്: മുഖത്തെ തവിട്ട് പാടുകള്‍ നീക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് റാഡിഷ് ജ്യൂസ്. പതിവായി മുഖത്ത് പത്ത് മിനിറ്റിന് തേച്ച് പിടിപ്പിച്ച ശേഷം കഴുകി കളയുക.
മഞ്ഞക്കടുക്: മഞ്ഞക്കടുക് അരച്ച് പാലില്‍ ചേര്‍ത്ത് ഒരു ക്രീമാക്കിയ ശേഷം മുഖത്ത് പുരട്ടാവുന്നതാണ് . ഇരുപത് മിനിറ്റിന് ശേഷം ഇത് തണുത്ത വെള്ളത്തിൽ കഴുകിക്കളയാം
ചന്ദനപ്പൊടി: ഒരു കപ്പ് രക്തചന്ദനപ്പൊടി , അരകപ്പ് ഓട്ട്മീല്‍, അല്പം പാല്‍, റോസ് വാട്ടര്‍, എന്നിവ നന്നായി യോജിപ്പിച്ച് ക്രീം തയ്യാറാക്കുക ശേഷം ആഴ്ചയില്‍ മൂന്ന് തവണ ഇത് ബ്രഷ് ഉപയോഗിച്ച് മുഖത്ത് തേയ്ക്കുക.