കാലത്തിനൊത്ത് മാറ്റങ്ങൾ അനിവാര്യമാണ് എല്ലാവരിലും. അത് ജീവിതശൈലിയെയും ബാധിക്കുന്നു. ഇന്ന് പലര്‍ക്കും ജീവിതശൈലിയിലെ മാറ്റം അമിത വണ്ണത്തിന് ഇടയാക്കാറുണ്ട്. മാനസികമായി പോലും പലരെയും തളർത്താറുണ്ട് ഈ അമിത വണ്ണം. ഇതിന് പ്രധാന കാരണം എന്ന് പറയുന്നത് ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ്. അമിതവണ്ണം ഇല്ലാതാക്കാനായി പല മാർഗ്ഗങ്ങളാണ് പരീക്ഷിക്കാറുള്ളത്. എന്നാൽ ഇഞ്ചി ഒരു പരിധി വരെ അമിതവണ്ണത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നുമുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഇഞ്ചി ദഹനത്തിനും വിശപ്പ് കുറയ്ക്കാനുമെല്ലാം ഏറെ ഉപയോഗപ്രദമാണ്. ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഇഞ്ചി പാനീയങ്ങളും ഇന്ന് ഉണ്ട്.
ജിഞ്ചര്‍ ലെമണ്‍ ജ്യൂസ്: ആരോഗ്യ ഗുണത്തിൽ ഏറെ മുന്നിട്ട് നിൽക്കുന്നവയാണ് ഇഞ്ചിയും നാരങ്ങയും. അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇവ രണ്ടും ശരീരത്തില്‍ നിന്നും ഇല്ലായ്മ ചെയ്യാന്‍ സഹായിക്കുന്നു. ഇവ ഒരുമിച്ച് കഴിക്കുന്നതും നല്ലതാണ്. ഇഞ്ചി ചായയില്‍ നാരങ്ങ ചേര്‍ത്ത് കുടിക്കന്നതും ലെമണ്‍ ജ്യൂസില്‍ ഇഞ്ചി ചേര്‍ത്ത് കുടിയ്ക്കുന്നതും അമിതമായ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു.
ജിഞ്ചര്‍ ജ്യൂസ്: ശരീരഭാരം കുറയ്ക്കാന്‍ ജിഞ്ചര്‍ ജ്യൂസും ഏറെ സഹായകരമാണ്. ഇഞ്ചി ജ്യൂസ് നാരങ്ങാ, തേന്‍, വെള്ളം എന്നിവ ചേര്‍ത്ത് തയ്യാറാക്കാവുന്നതാണ്. ജിഞ്ചര്‍ ജ്യൂസ് പതിവായി കുടിക്കുന്നതിലൂടെ ചീത്ത കൊളസ്‌ട്രോളിനെ ശരീരത്തില്‍ നിന്നും ഒഴിവാക്കുന്നു. ഇഞ്ചി പാനിയങ്ങളില്‍ മാത്രമല്ല ഭക്ഷണത്തിലും ചേര്‍ക്കുന്നത് ആരോഗ്യകരമാണ്.