Latest News

മുഖക്കുരു പ്രശ്‌നമായി മാറുന്നുണ്ടോ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Malayalilife
 മുഖക്കുരു പ്രശ്‌നമായി മാറുന്നുണ്ടോ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുഖസൗന്ദര്യ കാര്യത്തിൽ എന്തൊക്കെ  ക്രീമുകൾ ഉപയോഗിച്ചു  എന്ന് പറഞ്ഞാലും തൃപ്തി വരാത്തവരാണ് കൂടുതൽ ആളുകളും. എന്നാൽ മുഖത്തെ കൂടുതലായി ബാധിക്കുന്ന ഒരു പ്രശ്നമാണ് മുഖ കുരു. നിരവധി മാർഗ്ഗങ്ങൾ ശ്രമിച്ചിട്ടും മുഖക്കുരു വിട്ടുമാറാത്തവരാണ് നിങ്ങൾ എങ്കിൽ ഈ മാർഗ്ഗങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്.

1. മുഖക്കുരു ഉള്ളയിടത്ത് ചെറുനാരങ്ങ മുറിച്ച് ഉരസുന്നത് മുഖക്കുരു ഇല്ലാതാക്കാൻ ഏറെ  സഹായിക്കും.  മുഖക്കുരുവുണ്ടാക്കുന്ന ബാക്റ്റീരിയയെ നാരങ്ങയിലെ സിട്രിക് ആസിഡ് നശിപ്പിക്കും.

2. മുഖക്കുരു മാട്ടുന്നതോടൊപ്പം  മുഖത്തിന് മൃദുത്വം നൽകുന്ന ഒന്നാണ് ഉലുവ. ഉലുവ വെള്ളത്തിൽ കുതിർത്ത ശേഷം അരച്ച് മുഖത്ത് പുരട്ടാം. 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ  കഴുകിക്കളയാം.

3. മുഖക്കുരുവിനെ അകറ്റാൻ മറ്റൊരു മാർഗ്ഗമാണ്  പഴങ്ങളുടെയും പച്ചക്കറിയുടെയും ഉപയോഗം . ബാക്ടീരിയയെ അകറ്റി മുഖം തിളങ്ങുന്നതിന് ഇതിലടങ്ങിയ ധാതുലവണങ്ങൾ  കാരണമാകും. ശരീരത്തിൽ പഴങ്ങൾ കൂടുതൽ കഴിക്കുന്നതിലൂടെ  ജലാംശം നിലനിർത്തും.

4.  എട്ട് മുതൽ പത്ത് ഗ്ലാസ് വരെ തിളപ്പിച്ചാറിയ വെള്ളം ദിവസവും  കുടിക്കുന്നത് പതിവാക്കുക. ചർമ്മത്തിന് മൃദുത്വം നല്കാൻ സഹായകരമാണ്. 

5. ഭക്ഷണത്തിൽ മിതമായ അളവിൽ എരിവ്, എണ്ണ, പുളി, മധുരം എന്നിവ ഉപയോഗിക്കുക.  എണ്ണയുടെ അളവ്  കൂടുന്ന സാഹചര്യത്തിൽ മുഖക്കുരു കൂടാൻ ഇടയുണ്ട്. 

6. മുഖക്കുരു വന്ന  സ്ഥലങ്ങളിൽ പാടുകൾ അവശേഷിക്കുന്നുണ്ടെങ്കിൽ അവിടെ മൃദുവായി മസ്സാജ് ചെയ്ത് കൊടുക്കാം. ഇതിലൂടെ രക്തയോട്ടം വർദ്ധിപ്പിച്ച് പാടുകളകറ്റാൻ സഹായകരമാണ്. 

Read more topics: # Face pimple ,# remedies
Face pimple remedies

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES