സൗന്ദര്യത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് നമ്മകളിൽ കൂടുതൽ പേരും. അത് കൊണ്ട് തന്നെ അതിനായി ഏറെ സമയം ചിലവഴിക്കുകയും ചെയ്യും. സൗന്ദര്യം എന്നത് മുഖത്ത് മാത്രമല്ല പ്രതിപാദിക്കുന്നത്. എന്നാൽ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് താരൻ. എന്നാൽ ഈ താരനെ അതിവേഗം അകറ്റാൻ കഴിയുന്ന ഒരു മാർഗ്ഗമാണ് സീതപ്പഴം. സീതപ്പഴം കൊണ്ട് ഇവ എങ്ങനെ പ്രതിരോധിക്കാം എന്ന് നോക്കാം.
വളരെ ഫലപ്രദമായ ആന്റി ഫംഗസ്, ആൻറി ബാക്ടീരിയൽ, കീടനാശിനി, ആന്റിസെപ്റ്റിക് ഗുണങ്ങൾ സീതപ്പഴത്തിന്റെ തൊലി, വിത്ത് എന്നിവയ്ക്ക് ഉണ്ട്. താരൻ, പേൻ തുടങ്ങിയ കേശ സംബന്ധമായ അസുഖങ്ങളിൽ നിന്ന് മുക്തി നേടാൻ ഇത് സഹായിക്കുന്നു. അതോടൊപ്പം തന്നെ ഈ പ്രതിവിധിക്ക് വെളിച്ചെണ്ണയും ഇതിൽ ഉപയോഗിക്കുന്നു. സൗന്ദര്യ ഗുണങ്ങൾ ഏറെ പ്രധാനം ചെയ്യുന്നു. താരൻ ഒഴിവാക്കാൻ സഹായിക്കുന്നതോടൊപ്പം തന്നെ ഇത് ശിരോചർമ്മത്തിലും മുടിയിലും ജലാംശം പകരുന്നതിനും സഹായിക്കുന്നു.
ആദ്യമേ തന്നെ ഒരു സീതപ്പഴത്തിന്റെ തൊലിയും കുറച്ച് വെളിച്ചെണ്ണയും എടുക്കുക. നല്ല ഒരു പേസ്റ്റ് പഴത്തിന്റെ തൊലി പൊടിച്ച് ഉണ്ടാക്കുക. ഈ പേസ്റ്റ് ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിൽ ചേർക്കുക. എണ്ണ അതിലേക്ക് ചേർത്ത്, വളരെ ചൂടാകാതെ ഇളക്കുക. സീതപ്പഴത്തിന്റെ സത്ത് എണ്ണയിലേക്ക് ഇറങ്ങിച്ചെല്ലുവാൻ അനുവദിക്കേണ്ടതാണ്. എണ്ണ ചെറുതായി നിറം മാറി വന്നാൽ ഉടൻ തന്നെ എണ്ണ അരിച്ചെടുത്ത് സംഭരിക്കുക. ഈ എണ്ണ നിങ്ങളുടെ മുടി കഴുകുന്നതിന് ഒരു മണിക്കൂർ മുമ്പ് തലയിൽ പുരട്ടുക.