ഓക്സിജന്‍ കൂടുതലായി ഉപയോഗിക്കുന്ന ഒരു വ്യായാമങ്ങളെയാണ് എയ്റോബിക് വ്യായാമങ്ങള്‍ എന്ന് പറയുന്നത്. ഇവയെ കാര്‍ഡിയോ വ്യായാമങ്ങള്‍ എന്നും അറിയപ്പെടുന്നുണ്ട്. തിവായി എയറോബിക് വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ നിരവധി ഗുണങ്ങളാണ് ലഭ്യമാകുന്നത്. എന്തൊക്കെയാണ് ഗുണഗൽ എന്ന് നോക്കാം.
* ഹൃദയത്തിന് കൂടുതല്‍ നന്നായി രക്തം പമ്പ് ചെയ്യാന്‍ കഴിവ് ലഭിക്കുന്നു.
* ശരീരത്തിലെ പേശികളെ ഊര്ജസ്വലമാക്കുന്നു.
* അതിസൂക്ഷ്മമായ കാപില്ലറി രക്തക്കുഴലുകള്‍ പോലും തുറക്കുന്നു, അങ്ങനെ എല്ലാ ശരീരകോശങ്ങളിലേക്കും രക്തം എത്തുന്നു.
* രക്തപ്രവാഹം സുഗമമാകുമ്പോള്‍ രക്താതിമര്‍ദം കുറയുന്നു.
* മാനസിക സമ്മര്‍ദം കുറയുന്നു.
* എയ്റോബിക് വ്യായാമം ചെയ്യുന്നവരില്‍ ഹൃദയത്തിലെ രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുന്നതിനാല്‍ ഹൃദയാഘാതത്തിന് സാദ്ധ്യത കുറയും.
* വിവിധ അവയവങ്ങളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കാനുള്ള ശരീരത്തിന്റെ ശേഷി മെച്ചപ്പെടുന്നു.