സുന്ദരമായ ചർമ്മം ഏവരുടെയും ആഗ്രഹമാണ്. അതിന് വേണ്ടി പലതരം വഴികളും നാം നോക്കാറുണ്ട്. എന്നാൽ ഇവയ്ക്ക് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയായ ആപ്പിള്‍. ചർമ്മ കോശങ്ങളെ കേടുപാടുകളില്‍ നിന്നും സംരക്ഷിച്ച് ചര്‍മ്മത്തിന്റെ ചെറുപ്പം നിലനിറുത്താന്‍ ആപ്പിൾ കൊണ്ട് സഹായകമാകും. ഇതില്‍ ധാരാളം ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കുന്ന കൊളാജിന്‍ അടങ്ങിയിട്ടുണ്ട്.
ആപ്പിള്‍ അതിനാല്‍ തന്നെ നല്ലൊരു സ്‌കിന്‍ ടോണര്‍ കൂടിയാണ്. മുഖത്തു ആപ്പിള്‍ പള്‍പ്പ് പുരട്ടി ഉണങ്ങിക്കഴിയുമ്ബോള്‍ കഴുകിക്കളയുന്നതിലൂടെ മുഖത്തിലെ വരള്‍ച്ച മാറും. അധികം മര്‍ദം നല്‍കാതെ ആപ്പിള്‍ മുറിച്ച് മുഖത്ത് വൃത്താകൃതിയില്‍ ഉരസുക. പ്രായം മൂലമുണ്ടാകുന്ന ചുളിവുകള്‍ അകറ്റാന്‍ ഇത് നല്ലതാണ്.
സൂര്യപ്രകാശമേല്‍ക്കുന്നതു മൂലമുണ്ടാകുന്ന കരുവാളിപ്പ് ആപ്പിള്‍ പള്‍പ്പും ഗ്ലിസറിനും ചേര്‍ത്തു മുഖത്തു പുരട്ടിയാല്‍ അകറ്റാം. മൃതകോശങ്ങളെ നീക്കാനും ചര്‍മ്മത്തിന് മൃദുത്വം ലഭിക്കാനും ഇത് സഹായിക്കും.