സൗന്ദര്യ സംരക്ഷണ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് സ്ത്രീകൾ. നിരവധി മാർഗ്ഗങ്ങളാണ് ഇതിന് വേണ്ടി പരീക്ഷിക്കാറുള്ളത്. എന്നാൽ സൗന്ദര്യം സംരക്ഷിക്കുന്ന കാര്യത്തിൽ പ്രകൃതി നല്‍കിയ ഒരു വരദാനമാണ് കറ്റാര്‍വാഴ. നിരവധി ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ഇവ നൽകുന്നുണ്ട്. സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ ഇന്ന് മുൻപിൽ കറ്റാര്‍വാഴ ഉപയോഗിക്കുന്നു. നമുക്ക് വീട്ടില്‍ വേഗത്തില്‍ വളര്‍ത്താന്‍ സാധിക്കുന്ന കറ്റാര്‍വാഴ രാസവസ്തുക്കള്‍ ചേര്‍ത്ത ക്രീമുകളേക്കാള്‍ ചര്‍മത്തില്‍ മാറ്റമുണ്ടാക്കുന്നു.
ആദ്യമായി കറ്റാര്‍ വാഴ ഇലകള്‍ നന്നായി കഴുകുക, പതിയെ ഈ ഇലകള്‍ അമര്‍ത്തി അതിനെ മൃദുവാക്കുക. ഇല രണ്ടായോ അതില്‍ കൂടുതല്‍ കഷ്ണങ്ങളായോ തുടര്‍ന്ന് മുറിക്കുക. ഒരു കത്തിയുപയോഗിച്ച് ഇലയുടെ രണ്ടു വശവും ഇല പൊളിക്കുന്നതിനും തോലു മാറ്റുന്നതിനുമായി മുറിക്കുക. ശേഷം ഇല രണ്ടായി കൈ ഉപയോഗിച്ച് പിളര്‍ക്കുക. ഒരു കത്തിയുപയോഗിച്ച് ഇത് എളുപ്പത്തില്‍ ചെയ്യാന്‍ ഇലയുടെ നടുവിലായി കീറിയാലും മതി. ഇലയില്‍ നിന്നും ഒരു സ്പൂണ്‍ ഉപയോഗിച്ച് നീര് എടുക്കാം.
ആവശ്യത്തിനുമാത്രമെടുത്ത ശേഷം ഇവ ബാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ഒരു പാത്രത്തില്‍ ഇലയില്‍ നിന്നും ശേഖരിച്ച നീര് എടുക്കുക. ഈ നീര് മുഴുവന്‍ മുഖത്ത് പുരട്ടുക. മുഖം നന്നായി തുടര്‍ന്ന് ആ ഇലകൊണ്ടു മസാജ് ചെയ്യുക. ഇത് മുഖത്തിട്ട് 20 മിനിറ്റ് ശേഷം കഴുകിക്കളയാം.