ബോളിവുഡ് നടിമാരില്‍ വളരെ ക്യൂട്ട് ലുക്കുള്ള നടിയാണ് അളിയാ ഭട്ട്. 2012 കരണ്‍ ജോഹറിന്‍റെ സ്റ്റുഡന്‍റ് ഓഫ് ദ് ഇയര്‍ എന്ന ചിത്രത്തിലൂടെ ആണ് താരം സിനിമയിലേക്ക് പ്രവേശിക്കുന്നത്. ആലിയയുടെ സിനിമയിലെ വിജയരഹസ്യം എന്ന് പറയുന്നത് അടുത്ത വീട്ടിലെ പെണ്‍കുട്ടിയെന്ന് തോന്നിപ്പിക്കുന്ന ഓമനത്തം തുളുമ്പുന്ന മുഖഭാവം മാത്രമല്ല . ഫിറ്റ്നസിന്‍റെ കാര്യത്തിലും കടുകിട വിട്ടുവീഴ്ച ചെയ്യാത്ത നടിയാണ് ആലിയ.
ആറു മാസം കൊണ്ട് 20 കിലോയാണ് വെള്ളിത്തിരയിലെ പ്രവേശനത്തിനായി ആലിയ കുറച്ചത്. പിന്നീടിങ്ങോട്ട് ആലിയ ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്ന എല്ലാവര്‍ക്കും അനുകരിക്കാന്‍ പറ്റുന്ന മാതൃകയായി മാറി. ആലിയയുടെ ഇന്‍സ്റ്റാഗ്രാമിലെ ചിത്രങ്ങള്‍ തന്നെ നടിയുടെ ഫിറ്റ്നസിനു വേണ്ടിയുള്ള കഠിനാധ്വാനത്തിന്‍റെ തെളിവാണ്.
കിക്ക്ബോക്സിങ്, വെയ്റ്റ് ലിഫ്റ്റിങ് ഉല്‍പ്പെടെയുള്ള പല വിധ വ്യായാമങ്ങളില്‍ ജിമ്മില്‍ നിത്യവും വര്‍ക്ക്ഔട്ട് ചെയ്യുന്ന ആലിയ ഏര്‍പ്പെടുന്നു. ആലിയയുടെ മറ്റൊരു ഫിറ്റ്നസ് രഹസ്യം എന്ന് പറയുന്നത് കഠിനമായ യോഗാഭ്യാസമാണ്. ഇന്‍സ്റ്റാഗ്രമില്‍ നിരവധി യോഗാ പോസുകളിലുള്ള ആലിയയുടെ ചിത്രങ്ങള്‍ കാണാവുന്നതാണ്.
ആലിയ വ്യായാമത്തിനൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും പിന്തുടരുന്നു. ഖിച്ടി, ദാല്‍-ചാവല്‍, തൈര് സാദം പോലെ വീട്ടില്‍ തന്നെ തയാറാക്കുന്ന ഭക്ഷണ വിഭവങ്ങളാണ് ആലിയ കൂടുതലും കഴിക്കുന്നത്. ആലിയയുടെ സമീകൃത ഭക്ഷണക്രമത്തില്‍ പഴങ്ങളും പച്ചക്കറികളും മുട്ടയും ഹെര്‍ബല്‍ ചായയുമെല്ലാം ഉള്‍പ്പെടുന്നു. പ്രകൃതിദത്തമായ മധുരമല്ലാതെ പഞ്ചസാര ഉപയോഗിക്കാറില്ല. ആവശ്യത്തിന് വെള്ളവും ഇടയ്ക്കിടെ ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ കുടിക്കും. ലസി, പാല്‍ തുടങ്ങിയ പാനീയങ്ങളും ആലിയ ഇഷ്ടപ്പെടുന്നു. കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ഭക്ഷണവിഭവങ്ങള്‍ തിരഞ്ഞെടുക്കാനും താരം ശ്രദ്ധിക്കാറുണ്ട്.