മനോഹരമായ മുഖം കുറച്ച് കൂടി ഭംഗിയാകുന്നത് നമ്മുടെ മുഖത്തിന് ചേരുന്ന ലിപ്സ്റ്റിക്കുകള്‍ കൂടി ഇടുമ്പോഴാണ്. ഐലൈനറും മസ്‌കാരയുമില്ലെങ്കിലും ലിപ്സ്റ്റിക് മാത്രം ഉപയോഗിച്ചാലും മുഖത്തെ ലുക്കില്‍ മാറ്റംവരുത്താം എന്നതില്‍ സംശയമില്ല. 2025ലെ ലിപ് ബ്യൂട്ടി ട്രെന്‍ഡുകള്‍ ഇപ്പോഴുതന്നെ ലോകത്ത് ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.
ഡാര്‍ക്കും ബ്രൈറ്റും
ഈ വര്‍ഷത്തെ പ്രധാന ട്രെന്‍ഡുകളില്‍ ഒന്നാണ് ഡീപ് ഷേഡുകളുടെ തിരിമറി. ക്ലാസിക് റെഡിനു പകരം മോഡേണ്‍ ലുക്കിനായി മള്‍ബറി, ബ്ലാക്ക് ചെറി പോലുള്ള ഡാര്‍ക്ക് ബെറി ടോണുകളാണ് മുമ്പന്തിയില്‍. മാക് ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രാന്‍ഡുകള്‍ ഈ ഷേഡുകളില്‍ പുതിയ മോഡലുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ബ്രൗണ്‍ ടോണുകള്‍
ഗ്ലോസിയല്ലാതെ മാറ്റ് ഫിനിഷ് ഇഷ്ടപ്പെടുന്നവര്‍ക്കായി ടെറാകോട്ട, കാരമല്‍ ഷേഡുകള്‍ മികച്ച ഓപ്ഷനാണ്. ഇന്ത്യന്‍ ത്വക്ക് നിറവുമായി യോജിച്ച് മികവേറിയ ലുക്കിന് കാരണമാകുന്ന ഈ ഷേഡുകള്‍ ലിക്വിഡ് ലിപ്സ്റ്റിക്കുകളിലുമുണ്ട്.
ബര്‍ഗന്‍ഡി
ചുവപ്പിന്റെയും പര്‍പ്പിളിന്റെയും തീവ്രത ചേര്‍ന്ന ബര്‍ഗന്‍ഡി ലിപ്പ് ഷേഡ് 2025ലും ശ്രദ്ധിക്കപ്പെടുന്നു. ഔദ്യോഗിക പരിപാടികളിലോ വൈകീട്ട് വെളിച്ചങ്ങളിലോ തന്റെ അടയാളം തീര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഏറ്റവും മികച്ച തിരഞ്ഞെടുപ്പാകും.
നേര്‍ത്ത മാറ്റ് ലിപ്സ്റ്റിക്
ത്വക്ക് സംരക്ഷണവും സൗന്ദര്യവും ഒരുമിച്ച് നല്‍കുന്ന സോഫ്റ്റ് മാറ്റ് ലിപ്സ്റ്റിക്കുകള്‍ക്കും ഈ വര്‍ഷം മികച്ച സ്വീകരണമാണ്. ഹൈലുറോണിക് ആസിഡ്, ബോട്ടാനിക്കല്‍ ഓയിലുകള്‍ എന്നിവ അടങ്ങിയതാണ് ഇവ. വരണ്ട ചുണ്ടുകളുള്ളവര്‍ക്കും ധൈര്യമായി ഉപയോഗിക്കാവുന്ന ഇത്തരം ഉല്‍പന്നങ്ങള്‍ ദീര്‍ഘനേരം നിറം നിലനിര്‍ത്തുകയും ചെയ്യും.
ലിപ് ടിന്റ് & ഓയില്‍:
ലിപ് ടിന്റുകളും ഓയിലുകളും അടുത്ത തലമുറയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പ്രകൃതിസൗന്ദര്യത്തിന് പ്രാധാന്യം നല്‍കുന്നവര്‍ക്ക്, ഹൈഡ്രേറ്റിങ് ഫിനിഷോടുകൂടിയ ഇവ കാഷ്വല്‍ ലുക്കിനും പാര്‍ട്ടി വേറൈറ്റിക്കും ഒരുപോലെ അനുയോജ്യം. ലിപ്സ്റ്റിക് മുകളില്‍ ഇതു കൊടുത്ത് ലെയര്‍ ചെയ്താല്‍ കൂടുതല്‍ ബ്രൈറ്റ് ലുക്ക് ലഭിക്കും.
മിനി ലിപ്സ്റ്റിക്
ഓരോ ഷേഡും പരീക്ഷിച്ച് നോക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മിനി ലിപ്സ്റ്റിക്കുകള്‍ മികച്ച തീരുമാനമാണ്. കുറച്ച് വിലയില്‍ അധികമായ വേരിയന്റുകള്‍ പരീക്ഷിക്കാനാകുന്ന ഇത്തരം ഉല്‍പന്നങ്ങള്‍ ട്രാവലിനും സൗകര്യപ്രദമാണ്. എന്‍വൈ ബേ, മാക്, ഷുഗര്‍, നൈക്ക തുടങ്ങിയ ബ്രാന്‍ഡുകള്‍ മിനി വേര്‍ഷനുകളുമായി വിപണിയില്‍ സജീവമാണ്.