Latest News

സുന്ദരിയാകാൻ ഇനി ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം

Malayalilife
സുന്ദരിയാകാൻ ഇനി ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം

സൗന്ദര്യ സംരക്ഷണം എന്ന് പറയുന്നത് വളരെ ഒരു വല്യ കടമ്പ ഒന്നും തന്നെ അല്ല. ഇവ ശെരിയായ രീതിയിൽ തന്നെ സംരക്ഷിച്ചു പോരാവുന്നതാണ്. അതിനുള്ള പ്രധാന ടിപ്പുകൾ എന്തൊക്കെ എന്ന് നോക്കാം.

1.മുഖം കഴുകാന്‍ മില്‍ക്ക് ക്ലെന്‍സര്‍ അല്ലെങ്കില്‍ ക്രീം ഉപയോഗിക്കുക. ജെല്‍ ഉപയോഗിക്കുമ്പോള്‍ ചിലരുടെ ചര്‍മ്മം വരളും.

2.മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിനായി ആഴ്ചയില്‍ രണ്ടു തവണ സ്‌ക്രബ് ഉപയോഗിക്കണം. മുഖം ക്ലീന്‍ ആകും.

3.തലമുടിയിലെ അഴുക്കുകള്‍ നീക്കം ചെയ്യാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ഷാംപൂ ചെയ്യണം. തലമുടിയില്‍ കണ്ടീഷനിങ് ചെയ്ത ശേഷം തണുത്ത വെള്ളത്തില്‍ നന്നായി ഉലച്ചു കഴുകുക.

4.സ്‌ട്രെയ്റ്റനിങ്, സ്മൂതനിങ്, കളറിങ് തുടങ്ങിയവ ചെയ്തവര്‍ അതിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഷാംപൂ മാത്രം ഉപയോഗിക്കുക. കൂടുതല്‍ കാലം നിലനില്‍ക്കും.

5.കുളിക്കിടെ ദിവസവും പ്യൂമിക് സ്റ്റോണ്‍ കൊണ്ടു ഉപ്പൂറ്റിയും പാദവും ഉരയ്ക്കണം.

6.മോയിസ്ചറൈസര്‍, സണ്‍സ്‌ക്രീന്‍ ലോഷന്‍, ഐ ക്രീം തുടങ്ങിയതെന്തും കുളി കഴിഞ്ഞ ശേഷം പുരട്ടുക. ചര്‍മം വേഗത്തില്‍ വലിച്ചെടുക്കും. കണ്ണിനു താഴെ ഐ ക്രീം പുരട്ടുക. വരള്‍ച്ച ഉണ്ടാവില്ല.

7.ഐബ്രോയുടെ മുകളിലും ഹെയര്‍ ലൈനിലും ലോഷന്‍ പുരട്ടുക. ഹെയര്‍ ലൈനിലെ ലോഷന്‍ താഴേയ്ക്കിറങ്ങി കഴുത്തു വരെ പുരട്ടണം. നിങ്ങളുടെ തലമുടിയുടെ കട്ടികുറവ് ശ്രദ്ധയില്‍പെടില്ല.

8.ദിവസവും ഓരോ കാരറ്റ് പച്ചയ്ക്കു കഴിക്കുക. തിളക്കമുള്ള കണ്ണ്, മനോഹരമായ സ്‌കിന്‍, സമൃദ്ധമായ മുടി എന്നിവയെല്ലാം സ്വന്തമാക്കാം.

9.മാറ്റ് ഫിനിഷ് നെയില്‍ പോളിഷിനു മുകളില്‍ ഗ്ലിറ്റര്‍ ഉപയോഗിച്ചാല്‍ നല്ല തിളക്കം കിട്ടും.

10.മസ്‌കാര, ഐലൈനര്‍, കാജല്‍ എന്നിവ നാലു മാസത്തിലധികം ഉപയോഗിക്കരുത്.

Read more topics: # 10 easy beauty tips for skin
10 easy beauty tips for skin

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES