ഒരു വീട് പണിയുമ്പോൾ നമ്മൾ ഏറെ പ്രാധാന്യം നൽകുന്ന ഒന്നാണ് വസ്തു. എന്നാൽ പലരം വീടിന്റെയും കിണറിന്റെയും പണികൾക് മാത്രമേ വസ്തുവിദഗ്ദ്ധനെ ആശ്രയിക്കാറുള്ളു. എന്നാൽ വീടിന്റെ വസ്തു പ്രകാരം ഐശ്വര്യം വർധിക്കുന്നതിന്റെ ഭാഗമായി ഏതൊക്കെ ചെടികളാണ് നാട്ടു പിടിപ്പിക്കേണ്ടത് എന്ന് അറിയേണ്ടായതും അത്യാവശ്യമാണ്. ഐശ്വര്യം വര്‍ധിപ്പിക്കാന്‍ ചെടികള്‍ വയ്ക്കുമ്പോള്‍ അല്പം കരുതൽ കൂടി നൽകിയാൽ നന്ന്.
മുള്ളുള്ള ചെടികള്‍ വീടിന് മുന്നിൽ നടുന്നത് ഒഴിവാക്കണം. എന്നാല്‍, റോസാ ചെടി നട്ടുവളര്‍ത്താം. ചെടി നട്ട് പരിപാലിക്കുന്നത് വീടിന്റെ അല്ലെങ്കില്‍ ഓഫീസിന്റെ കിഴക്ക് ഭാഗത്തോ തെക്കുകിഴക്കുഭാഗത്തോ വയ്ക്കുന്നത് ഉത്തമമാണ്. ചെത്തി, മന്താരം, ചെമ്പരത്തി, നന്ദ്യാര്‍വട്ടം തുടങ്ങിയ ചെടികളാണ് വീടിന്റെ ഐശ്വര്യത്തിനായി തിരഞ്ഞെടുക്കേണ്ടത്. തുളസിയോടൊപ്പം മഞ്ഞള്‍ വീടിന്റെ കീഴക്കുഭാഗത്ത് വളര്‍ത്തുന്നതും ഐശ്വര്യം കൊണ്ടുവരും. അതുപോലെ തന്നെ പവിഴമല്ലി നട്ടുവളര്‍ത്തുന്നതും നല്ലതാണ്. വീടിന് ഐശ്വര്യം താമരക്കുളവും നല്‍കും. വടക്കുകിഴക്ക് മൂലയിലാണ് താമരക്കുളം ഒരുക്കേണ്ടത്. വൃത്താകൃതിയില്‍ ഇലകളുള്ളവ ചെടികള്‍ തിരഞ്ഞെടുക്കുമ്പോള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
വാസ്തു അനുസരിച്ച് വീട്ടില്‍ വേപ്പ് മരം, നാളികേരം, ചന്ദനം, ചെറുനാരങ്ങ, ബദാം, കൈതച്ചക്ക, പ്ലാവ്, മാവ്, തുളസി, മുല്ല, മാതള നാരങ്ങ, കുങ്കുമം, ചാമ്പക്ക എന്നിവയെല്ലാം നാട്ടു പിടിപ്പിക്കാവുന്നതാണ്. കിഴക്ക് അല്ലെങ്കില്‍ വടക്ക് ദിശയില്‍ പൂന്തോട്ടങ്ങള്‍, പുല്‍ത്തകിടികള്‍, അലങ്കാര സസ്യങ്ങള്‍ എന്നിവ വാസ്തുപ്രകാരം ഒരുക്കേണ്ടതാണ്. അതോടൊപ്പം ചെടികൾ നട്ട് പിടിപ്പിക്കുമ്പോൾ ശുചിത്വവും ആവശ്യമാണ്.