Latest News

വീടുകളിൽ സമ്പാദ്യം നിലനിർത്തണോ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Malayalilife
വീടുകളിൽ സമ്പാദ്യം നിലനിർത്തണോ;  ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വീട് നിർമ്മാണ രംഗത്തേക്ക് കടക്കുമ്പോൾ ഏറെ പ്രാധാന്യം നൽകുന്ന ഒന്നാണ് വാസ്തു. വാസ്തു പ്രകാരമാണ് വീടുകൾ നിർമ്മിക്കുന്നത് എങ്കിൽ ഐശ്വര്യവും സമാധാനവും നിലനില്‍ക്കുമെന്നാണ് വിശ്വാസം.
 ഇതിനെ സ്വാധീനിക്കുന്നത് വിവിധ തരത്തിലുള്ള ഊര്‍ജതരംഗങ്ങളാണ് എന്നും  വാസ്തു വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. എന്നാൽ വീട്ടിനുള്ളില്‍ മുന്‍കരുതല്‍ ചെയ്താല്‍  സമ്പത്ത്  വര്‍ദ്ധിപ്പിക്കാന്‍  മാത്രം മതിയെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.

വാസ്തു പ്രകാരംപണം സൂക്ഷിക്കാന്‍  വീടിനുള്ളില്‍  പ്രത്യേക സ്ഥാനങ്ങളുണ്ട്.  പണവും മറ്റു രേഖകളും തെക്ക്, പടിഞ്ഞാറ് ,തെക്ക് പടിഞ്ഞാറ്, എന്നീ ദിക്കുകളിലുള്ള മുറികളിലായിരിക്കണം സൂക്ഷിക്കേണ്ടത്.  നിരവധി അനാവശ്യ ചിലവുകള്‍ വീടിന്റെ തെക്കു കിഴക്ക്‌ അഗ്നികോണില്‍ ധനം സൂക്ഷിച്ചാല്‍ വന്നുചേരും. അത് കുടുംബത്തെ സാമ്ബത്തികമായി തകര്‍ക്കുന്നു.

വീടിന്റെ വൃത്തിയും സമ്ബത്തും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു.  വീടിന്റെ പരിസരവും വീടും രാവിലെയും വെെകുന്നേരവും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല വിളക്ക് കൊളുത്തുകയും പതിവായി മഹാലക്ഷ്മീഅഷ്ടകം ജപിക്കുകയും വേണം. ലക്ഷ്മീദേവി വൃത്തിയും വെടിപ്പുമുള്ള സ്ഥലത്തേ  വസിക്കുകയുള്ളൂ എന്നാണ് വിശ്വാസം.

എന്നാൽ മയിൽ‌പീലി വീട്ടില്‍ പണപ്പെട്ടി സൂക്ഷിക്കുന്നതിന്റെ അരികിലായി  സൂക്ഷിക്കുന്നത് സമ്ബത്ത് വര്‍ദ്ധിപ്പിക്കുമെന്നാണ് വിശ്വാസം. എന്നാൽ  സാമ്ബത്തിക അഭിവൃദ്ധി വീടിന്റെ കന്നിമൂലയില്‍ പണം സൂക്ഷിച്ചാല്‍ ഉണ്ടാകും എന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍ വീടിന്റെ വടക്കു കിഴക്കുഭാഗത്തെ മുറിയിലാണ് ധനം സൂക്ഷിക്കുന്നതെങ്കില്‍ കടബാധ്യതയാവും ഫലം.

vasthu for money saving in dream home

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES