മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് അര്‍ച്ചന സുശീലന്‍. നിരവധി സീരിയലുകളില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച ശ്രദ്ധ നേടിയ അര്‍ച്ചന പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത് ബിഗ്‌ബോസില്‍ എത്തിയതോടെയാണ്. അര്‍ച്ചനയുടെ സഹോദരനെയാണ് ബഡായി ബംഗ്ലാവ് ആര്യ വിവാഹം ചെയ്തത്. റോയ എന്ന മകളും താരത്തിനുണ്ട്. എന്നാല്‍ രോഹിത്തുമായി പിരിഞ്ഞ് താമസിക്കുകയാണ് ആര്യ. ഇന്നലെ തന്റെ വീട്ടില്‍ ദീപാവലി ആഘോഷിച്ചതിന്റെ വീഡിയോ അര്‍ച്ചന പങ്കുവച്ചിരിക്കയാണ്. കുടുംബത്തോടൊപ്പം വലിയ ആഘോഷത്തോടൊയാണ് ദീപാവലി ആഘോഷിച്ചത്. കുടുംബത്തോടൊപ്പമുളള ചിത്രവും അര്‍ച്ചന പങ്കുവച്ചിരുന്നു. ആര്യയുടെ മകള്‍ റോയയും ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. നേപ്പാള്‍ സ്വദേശിനിയാണ് അര്‍ച്ചനയുടെ അമ്മ. ഭര്‍ത്താവ് ഡല്‍ഹി സ്വദേശിയും. അതിനാല്‍ തന്നെ വിപുലമായ ആഘോഷമാണ് അര്‍ച്ചനയുടെ വീട്ടില്‍ നടന്നത്. കുടുംബത്തോടൊപ്പമുളള അര്‍ച്ചനയുടെ ദീപാവലി ആഘോഷ വീഡിയോ കാണാം.