വീടിനു പുറത്തു മാത്രമല്ല അകത്തും ചെടി വളര്‍ത്തുന്നത് നല്ലതാണെന്നാണ് ശാസ്ത്രം തെളിയിക്കുന്നത്. ചില ചെടികള്‍ വീടിനുളളില്‍ വളര്‍ത്തുന്നത് പോസിറ്റീവ് എനര്‍ജി കൂട്ടാനും നല്ല വായു സഞ്ചാരം ഉണ്ടാകാനും സഹായിക്കും. വീടിനുളളില്‍ വളര്‍ത്തേണ്ട ചില ചെടികള്‍..
1. ലില്ലി
പേരു സൂചിപ്പിക്കും പോലെ തന്നെ വീട്ടില്‍ സമാധാനം നിറയ്ക്കാന്‍ ഈ ചെടികള്‍ക്ക് ആകുമെന്നാണ് വിശ്വാസം. ശാരീരികമായും മാനസികമായും ആത്മീയതയും ഉണര്‍വ്വും നല്‍കാനും ഈ ചെടിയ്ക്ക് കഴിയും. വീടിന് പുറത്ത് നിന്നും അകത്തേക്ക് വരുന്ന അശുദ്ധവായുവിനെ ശുദ്ധീകരിച്ച് വീട്ടില്‍ പുതിയ ഊര്‍ജ്ജം നിറയ്ക്കാനും ഈ ചെടികള്‍ക്കാകും. വെളിച്ചം കുറഞ്ഞ ഭാഗത്താണ് സാധാരണ ഈ ചെടികള്‍ വളരുക. കിടപ്പുമുറിയില്‍ വളര്‍ത്തിയാല്‍് നല്ല ഉറക്കം ലഭിക്കും.
2.മുല്ല
പോസിറ്റീവ് എനര്‍ജിയെ വീട്ടിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക കഴിവുള്ള ചെടിയാണ് മുല്ല. ബന്ധങ്ങളെ ദൃഢമാക്കാനും വ്യക്തികള്‍ക്കിടയിലെ പ്രണയത്തെ ഉണര്‍ത്താനും മുല്ലയ്ക്ക് കഴിയും. മുല്ല വീടിന്റെ അകത്താണ് വയ്ക്കുന്നതെങ്കില്‍ തെക്കുഭാഗത്തുള്ള ജനലിന് സമീപത്തും, പൂന്തോട്ടത്തിലാണ് മുല്ല നടുന്നതെങ്കില്‍ വടക്ക് കിഴക്ക് ഭാഗത്തുമാണ് നടേണ്ടത്.
3. റോസ്‌മേരി
വീടിനുള്ളില്‍ തങ്ങിനില്‍ക്കുന്ന വിഷവായുവിനെ ശുദ്ധീകരിച്ച് മനസിനും ശരീരത്തിനും ഒരേ പോലെ സുഖം നല്‍കാന്‍ കഴിയുന്ന ചെടിയാണ് റോസ് മേരി. ഉറക്കമില്ലായ്മ ഇല്ലാതാക്കുന്ന റോസ്‌മേരിയുടെ സുഗന്ധത്തിന് ഓര്‍മ്മ ശക്തിവര്‍ദ്ധിപ്പിക്കാനുള്ള കഴിവുമുണ്ട്.റോസ്‌മേരി വീടിനുള്ളില്‍ സൂര്യപ്രകാശമുള്ള ഭാഗത്താണ് വയ്‌ക്കേണ്ടത്.
4. മുള
ഫെങ്ഷുയി പ്രകാരം ലംബ രൂപത്തിലുള്ള മുളച്ചെടിയില്‍ മരത്തിന്റെ ഘടകമുണ്ടെന്നും ഇത് ഊര്‍ജ്ജത്തെ ആഗിരണം ചെയ്യുമെന്നും വീടിനുള്ളില്‍ ഓജസ് നിറയ്ക്കുമെന്നും പറയുന്നു. ഒരു ഗ്ലാസ് ബൗളില്‍, സൂര്യപ്രകാശം നേരിട്ട് ലഭിക്കാത്ത വീടിന്റെ ഏതെങ്കിലും ഒരു മൂലയിലാണ് മുള വയ്ക്കേണ്ടത്.
5.ഓര്‍ക്കിഡ്
ഓര്‍ക്കിഡ് ഉള്ള വീട്ടില്‍ താമസിക്കുന്നവര്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നല്‍കാന്‍ പ്രത്യേക കഴിവുള്ള ചെടിയാണ് ഓര്‍ക്കിഡ്. രാത്രിയില്‍ ഓക്സിജനെ പുറത്ത് വിടുന്ന ഓര്‍ക്കിഡ് കിടപ്പുമുറിയില്‍ ധൈര്യമായി വയ്ക്കാവുന്നതാണ്.
6. കറ്റാര്‍ വാഴ
ഭാഗ്യവും അതോടൊപ്പം പോസിറ്റീവ് എനര്‍ജിയും നല്‍കുന്ന ചെടിയാണ് കറ്റാര്‍വാഴ. രോഗങ്ങള്‍ ശമിപ്പിക്കാനും കറ്റാര്‍ വാഴയ്ക്ക് പ്രത്യേക കഴിവുണ്ട്. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്നിടത്ത് കറ്റാര്‍വാഴ വയ്ക്കാവുന്നതാണ്. കറ്റാര്‍വാഴ നടുമ്പോള്‍ ധാരാളം വെള്ളമൊഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
7.തുളസി
ദൈവീക പരിവേഷമുള്ള സസ്യമാണ് തുളസി. കൂടാതെ ആയുര്‍വേദത്തില്‍ നിരവധി രോഗങ്ങള്‍ക്കുള്ള ഔഷധമായും തുളസിയെ കാണുന്നു. ദിവസത്തില്‍ 20 മണിക്കൂറും ഓക്സിജനെ പുറത്ത് വിടാന്‍ കഴിയുന്ന അപൂര്‍വ്വ സസ്യങ്ങളില്‍ ഒന്നാണ് തുളസി. ബാക്ടീരിയയെയും ഫംഗസിനെയും പ്രതിരോധിക്കാന്‍ തുളസിയ്ക്ക് പ്രത്യേക കഴിവുണ്ട്.
8. ജമന്തി
വിശുദ്ധിയെയും, ആത്മാര്‍ത്ഥതയെയും സൂചിപ്പിക്കുന്ന ചെടിയാണ് ജമന്തി. അസുഖങ്ങളെ ശമിപ്പിക്കാന്‍ ജമന്തിക്ക് പ്രത്യേകം കഴിവുണ്ടത്രെ. വീടിനുള്ളില്‍ ശുദ്ധവായു നിറയ്ക്കാനും ഈ ചെടിക്ക് കഴിയും. സമ്മര്‍ദ്ദങ്ങളെ ഇല്ലാതാക്കുന്ന ഈ ചെടിയെ പലരും ദീര്‍ഘായുസ്സിന്റെ പ്രതീകമായും കാണുന്നു.
9. സെയ്ജ്
ദേഷ്യവും ഭയവും അകറ്റാന്‍ പനിക്കൂര്‍ക്കയ്ക്ക് കഴിയും. ധാരാളം അസുഖങ്ങള്‍ക്കുള്ള മരുന്നായി പനിക്കൂര്‍ക്ക ഉപയോഗിക്കുന്നുണ്ട്. ചൂട് കൂടിയ വരണ്ടുണങ്ങിയ ഭാഗത്ത് ഈ ചെടി വയ്ക്കരുത്.