Latest News

ആരും ആരെയും തല്ലാനും കൊല്ലാനും ഇടിക്കാനും ഇടിപ്പിക്കാനും പാടില്ല എന്നാണ് പറഞ്ഞത്; ആ പറഞ്ഞതില്‍ ഇപ്പോളും ഉറച്ചുനില്കുന്നു; ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ ആണ് പ്രതികരിച്ചത്; തെറ്റ് ചെയ്തവനെ ന്യായീകരിച്ചിട്ടില്ല; ജിഷിന്‍ മോഹന് പിന്തുണയുമായി ഭാര്യ അമേയ നായര്‍ 

Malayalilife
 ആരും ആരെയും തല്ലാനും കൊല്ലാനും ഇടിക്കാനും ഇടിപ്പിക്കാനും പാടില്ല എന്നാണ് പറഞ്ഞത്; ആ പറഞ്ഞതില്‍ ഇപ്പോളും ഉറച്ചുനില്കുന്നു; ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ ആണ് പ്രതികരിച്ചത്; തെറ്റ് ചെയ്തവനെ ന്യായീകരിച്ചിട്ടില്ല; ജിഷിന്‍ മോഹന് പിന്തുണയുമായി ഭാര്യ അമേയ നായര്‍ 

സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭു ഓടിച്ച കാറിടിച്ചിട്ട സംഭവത്തില്‍ നടന്‍ ജിഷിന്‍ മോഹന്റെ പ്രതികരണം വലിയ വിമര്‍ശങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അപകടമുണ്ടായതിന് പിന്നാലെയുള്ള നാട്ടുകാരുടെ പ്രവൃത്തിയെയായിരുന്നു താരം അന്ന് വിമര്‍ശിച്ചത്. പിന്നാലെ കടുത്ത സൈബര്‍ ആക്രമണവുമുണ്ടായി. സിദ്ധാര്‍ത്ഥ് ഓടിച്ച കാറിടിച്ച് പരിക്കേറ്റ ലോട്ടറി വില്‍പ്പനക്കാരന്‍ മരണപ്പെട്ടതോടെ വീണ്ടും ജിഷിനെതിരെ വീണ്ടും സൈബര്‍ ആക്രമണം ഉണ്ടായി. സംഭവത്തില്‍ ജിഷിന്‍ മോഹന് പിന്തുണയുമായി ഭാര്യയും നടിയുമായ അമേയ നായര്‍ രംഗത്തെത്തിയിരിക്കുകയാണ്. 

എന്നാല്‍, ആള്‍ക്കൂട്ട ആക്രമണത്തെയാണ് തങ്ങള്‍ എതിര്‍ത്തതെന്നും സിദ്ധാര്‍ഥ് ചെയ്ത തെറ്റിനെ ന്യായീകരിച്ചിട്ടില്ലെന്നും നടി അമേയ നായര്‍ നിലപാട് വ്യക്തമാക്കി. ജിഷിനും അമേയയും പങ്കുവെച്ച പുതുവത്സരാശംസകള്‍ക്ക് താഴെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കമന്റ് ബോക്‌സിലൂടെ അമേയ നിലപാട് വ്യക്തമാക്കിയത്. 'ആരും ആരെയും തല്ലാനും കൊല്ലാനും ഇടിക്കാനും ഇടിപ്പിക്കാനും പാടില്ല എന്നാണ് പറഞ്ഞത്. ആ പറഞ്ഞതില്‍ ഇപ്പോളും ഉറച്ചുനില്കുന്നു. ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ ആണ് പ്രതികരിച്ചത് തെറ്റ് ചെയ്തവനെ ന്യായീകരിച്ചിട്ടില്ല' എന്ന് അമേയ കുറിച്ചു. 

ജിഷിന്‍ പങ്കുവെച്ച പുതുവത്സര ആശംസകള്‍ക്ക് താഴെ വിമര്‍ശനം കടുത്തതോടെയാണ് കമന്റ് ബോക്സിലൂടെയാണ് അമേയ നിലപാട് വ്യക്തമാക്കിയത്. സിദ്ധര്‍ഥിനെതിരെ പോലീസ് കര്‍ശന നടപടികളിലേക്ക് നീങ്ങുന്നതിനിടെയാണ് ഈ വിവാദങ്ങളും രംഗത്തുവരുന്നത്. 

'ചെറുതും വലുതുമായ എല്ലാ പൊങ്കാലയും സ്വീകരിക്കുന്നു. വരിക ഇടുക മാറി നിന്ന് പ്രാകി കഴിഞ്ഞാല്‍ പോകുക, ഞങ്ങള്‍ ആരെയും വണ്ടി കയറ്റി കൊന്നിട്ടില്ല, ആരോടും കൊല്ലാന്‍ ആഹ്വാനം ചെയ്തിട്ടുമില്ല. ആരെങ്കിലും അത് ചെയ്തെങ്കില്‍ അതിനെ ന്യായീകരിച്ചിട്ടുമില്ല. ആള്‍ക്കൂട്ട ആക്രമണം ( ശിക്ഷ നടപടി)  ജനം സ്വീകരിച്ചതിനെതിരെ സംസാരിച്ചു. അതില്‍ ഇപ്പാഴും ഒരു മാറ്റവുമില്ല, ആ പറഞ്ഞതില്‍ ഒരിഞ്ചു പുറകോട്ടുമില്ല' അമേയ കുറിച്ചു. 
           

ലോട്ടറി വില്‍പ്പനക്കാരന് പരിക്കേറ്റയുടന്‍ ജിഷിന്‍ മോഹന്‍ സിദ്ധാര്‍ഥിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നതിനെയോ അപകടം ഉണ്ടാക്കുന്നതിനെയോ താന്‍ ന്യായീകരിക്കുന്നില്ലെന്നും, എന്നാല്‍ അപകടത്തെത്തുടര്‍ന്ന് നാട്ടുകാര്‍ ചെയ്ത പ്രവൃത്തി ഭീകരമായി തോന്നിയെന്നുമാണ് അന്ന് ജിഷിന്‍ വീഡിയോയിലൂടെ പറഞ്ഞത്. ഇതിന് പിന്നാലെയും ജിഷിന്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. കഴിഞ്ഞ ഡിസംബര്‍ 24-ന് വൈകീട്ട് എം.സി. റോഡില്‍ നാട്ടകം കോളേജ് കവലയിലായിരുന്നു അപകടം. 

മദ്യലഹരിയില്‍ വാഹനം ഓടിച്ച സിദ്ധാര്‍ഥ് പ്രഭുവിന്റെ കാര്‍ വിവിധ വാഹനങ്ങളില്‍ ഇടിച്ച് തമിഴ്‌നാട് സ്വദേശിയായ തങ്കരാജ് എന്ന ലോട്ടറി വില്‍പ്പനക്കാരനെ ഇടിക്കുകയായിരുന്നു.അപകടത്തെ തുടര്‍ന്ന് ചോദ്യം ചെയ്ത നാട്ടുകാരുമായി സിദ്ധാര്‍ഥ് തര്‍ക്കിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. അപകടമുണ്ടാക്കിയ സിദ്ധാര്‍ഥിന്റെ കൈയും കാലും ബന്ധിച്ച് ചിലര്‍ റോഡിലൂടെ വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. 'എടാ എനിക്ക് ഒരു കുടുംബം ഉണ്ടെടാ' എന്ന് ആവര്‍ത്തിച്ച് പറയുന്ന സിദ്ധാര്‍ഥിനെയും വീഡിയോയില്‍ കണ്ടിരുന്നു. ചിങ്ങവനം പൊലീസ് ബലം പ്രയോഗിച്ചാണ് സിദ്ധാര്‍ഥിനെ കസ്റ്റഡിയിലെടുത്തത്.

Ameya nair support Jishin

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES