വീട് പണിയുമ്പോള്‍ അത് വാസ്തുപ്രകാരമായിരിക്കണം. അല്ലെങ്കില്‍ അത് പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാവും. കുടുംബത്തില്‍ ഐശ്വര്യവും നേട്ടവും എല്ലാം വാസ്തുശാസ്ത്രപരമായി നേടാന്‍ സാധിക്കുന്നതാണ്. മേല്‍ പറഞ്ഞ വാസ്തുശാസ്ത്രപരമായി നിര്‍മ്മിക്കേണ്ട ഒന്നാണ് വീട്ടിലെ സ്റ്റെയര്‍കേസ്. മാത്രമല്ല സ്റ്റെയര്‍ക്കേസ് പോലെ തന്നെ പ്രധാനമാണ് സ്റ്റെസര്‍ക്കേസിന് കീഴില്‍ പണിയുന്ന മറ്റ് നിര്‍മിതികളും. എന്തെന്നാല്‍ വാസ്തുപ്രകാരം സ്റ്റെയര്‍കേസിന് കീഴില്‍ പണിയാന്‍ പാടില്ലാത്ത ചിലതുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം..
* വീടിന്റെ വടക്ക്ഭാഗത്ത് ഒരിക്കലും സ്റ്റെയര്‍ പാടില്ല. ഇത് കുടുംബത്തില്‍ സ്വസ്ഥതക്കുറവിന് കാരണമാകും.
* വെയിസ്റ്റ് ഇടുന്ന ചവറ്റുകൊട്ട ഒരിക്കലും സ്റ്റെയറിനു താഴെ വരരുത്. എല്ലാ അഴുക്കും പൊടിയും വേസ്റ്റും എല്ലാം ഇതിനു താഴെ ഉണ്ടാവും. ഇതാകട്ടെ കുടുംബത്തിനെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു. മാത്രമല്ല വീട്ടിലേക്ക് നെഗറ്റീവ് ഊര്‍ജ്ജം കൊണ്ട് വരുന്നതിന് കാരണമാകുകയും ചെയ്യും.
* ചെരുപ്പ് വെയ്ക്കുന്ന സ്റ്റാന്റ് പലവീടുകളിലും സ്റ്റെയറിനു കീഴിലാണ് സ്ഥാനം. ചെരുപ്പ് സ്റ്റാന്റ് സ്റ്റെയര്‍കേസിന് താഴെയാണെങ്കില്‍ അത് ജീവിതത്തില്‍ ഐശ്വര്യക്കേടിന് കാരണമാകും.
* ഒരിക്കലും ധനം സൂക്ഷിക്കുന്ന ലോക്കര്‍ സ്റ്റെയറിനു കീഴില്‍ പണിയരുത്. കാരണം ധനം സൂക്ഷിക്കുന്ന ഇടം ലക്ഷ്മീദേവിയുടെ സ്ഥാനമാണ്. അതുകൊണ്ട് ആളുകള്‍ ചവിട്ടി പോകുന്ന സ്‌റ്റെയര്‍കേസിന് താഴെ ലോക്കര്‍ പാടില്ല.
* സ്റ്റെയര്‍കേസിന് കീഴിലായി വാഷ്‌ബേസിന് പലവീടുകളിലും കാണാറുണ്ട്. ഇത് നല്ല സ്ഥാനമല്ല. ഇത് പലപ്പോഴും നിങ്ങള്‍ക്ക് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കും.