വീടിന്റെ ആത്മാവായാണ് അടുക്കള കണക്കാകുന്നത്. വീട്ടിലെ അടുക്കളെ എപ്പോഴും ശുചിയായി സൂക്ഷിക്കേണ്ട ഇടമാണ്.നന്നായി ഒന്ന് ശ്രദ്ധിച്ചാല്‍ വീട്ടിന്റെ അടുക്കളയും വീട്ടിനുളളിലെ മറ്റിടങ്ങള്‍ പോലെ വ്യത്തിയായി സംരക്ഷിക്കാം.
അടുക്കള വൃത്തിയായി കിടക്കുന്നത് തന്നെ നമ്മില്‍ മറ്റുള്ളവര്‍ക്ക് മതിപ്പ് ഉണ്ടാക്കും. എത്ര ചെറിയ അടുക്കളയാണെങ്കില്‍ പോലും അല്‍പ്പം ശ്രദ്ധിച്ചാല്‍ ഭാംഗിയാക്കാവുന്നതേയുള്ളൂ. അടുക്കള പണിയുന്നതിന് മുമ്പേ സാധനങ്ങള്‍ വെക്കുന്നതിന് ഒരു പ്ലാന്‍ ഉണ്ടാക്കുന്നത് നല്ലതാണ്. കബോഡുകള്‍ അധികം ഉയരത്തില്‍ വെക്കാതെ എപ്പോഴും കൈ എത്തുന്ന ദൂരത്ത് വയ്ക്കുന്നതാണ് നല്ലത്.ദിവസവും അടുക്കള തുടച്ച് വൃത്തിയാക്കണം.
അടുക്കളയിലെ ജനലുകള്‍ പകല്‍ സമയം തുറന്നിടാന്‍ ശ്രദ്ധിക്കുക.പാത്രങ്ങള്‍ വൃത്തിയോടെ സൂക്ഷിക്കണം. ആവശ്യമില്ലാത്ത പാത്രങ്ങള്‍ കബോഡിലേക്ക് മാറ്റണം. സ്പൂണുകളും കത്തികളും എടുക്കാന്‍ വിവിധ സൈസിലുള്ള ട്രേകള്‍ ഉപയോഗിക്കാം. അടുക്കളയില്‍ എപ്പോഴും വെളിച്ചമുണ്ടാകണം. ഇളം നിറങ്ങള്‍ നല്‍കുന്നത് കിച്ചണിലെ അഴുക്കുകള്‍ കാണുന്നതിന് സഹായിക്കും. അടുക്കളക്കൊപ്പം വര്‍ക്ക് ഏരിയ ഉണ്ടാകുന്നത് നല്ലതാണ്. അടുക്കളയിലെ അലമാരകള്‍ കൃത്യമായി വൃത്തിയാക്കാനും ശദ്ധിക്കണം.അടുക്കളയില്‍ തിരക്കൊഴിഞ്ഞ ഭാഗത്ത് വേണം വാഷിംഗ് മെഷീന്‍ സ്ഥാപിക്കാന്‍.