സ്മാര്‍ട്ടായി സിംപിള്‍ ആയി ഒരു കിച്ചണ്‍!

Malayalilife
സ്മാര്‍ട്ടായി സിംപിള്‍ ആയി ഒരു കിച്ചണ്‍!

രു വീട് വൃത്തിയാകണമെങ്കില്‍ ആദ്യം അടുക്കളയാണ് വൃത്തിയാകേണ്ടത് കൂടുതല്‍ സമയം സ്ത്രീകള്‍ അടുക്കളയില്‍ ആയതുകൊണ്ട് അവിടെ പോസറ്റീവ് എനര്‍ജി ലഭിക്കണം ഇതിനായി കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുക്കളയുടെ ഡിസൈനിങ് പൂര്‍ത്തിയാകുന്നതിനു മുമ്പ് ഉപകരണങ്ങള്‍ വാങ്ങിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം നിങ്ങള്‍ വാങ്ങുന്ന ഉപകരണം ചിലപ്പോള്‍ അടുക്കളയുടെ വലിപ്പത്തിനുചേരാതെ മുഴച്ചു നില്‍ക്കാന്‍ ഇടയുണ്ട്. 

വിശാലമായ അടുക്കളയില്‍ കണ്ട അതേ ഡിസൈന്‍ ചെറിയ അടുക്കളകളില്‍ പകര്‍ത്താന്‍ ശ്രമിക്കരുത്. ഒപ്പം വെളിച്ചത്തിന്റെ പ്രാധാന്യവും മറക്കരുത്. അടുക്കളയുടെ വലിപ്പത്തെ സ്വാധീനിക്കാന്‍ കഴിവുള്ളതിനൊപ്പം സ്‌റ്റൈലിഷ് ലുക് നല്‍കാനും മികച്ച ലൈറ്റിങ്ങിന് കഴിയും. 

ബജറ്റിനു പുറത്തു കടക്കാതെ തന്നെ മനോഹരമായ ചെറിയ അടുക്കള ഉണ്ടാക്കാം. വ്യത്യസ്ത ഡിസൈനുകളും മറ്റും റിസര്‍ച്ച് ചെയ്യുന്നതിനൊപ്പം ഡിസൈനറുടെ സഹായവും തേടാം. നല്ലൊരു ഡിസൈനറിന്റെ സഹായത്തോടെ മുന്നോട്ടു പോകുന്നത് പണവും സമയവും ലാഭിക്കാന്‍ സഹായിക്കുന്നു. 

അടുക്കളയില്‍ ഇളംനിറങ്ങളാണ് കൂടുതല്‍ നല്ലത്. വെള്ളയോ അതുപോലുള്ള ഇളംനിറങ്ങളോ അടുക്കള വിശാലമായി തോന്നിക്കും. 

ചെറിയ അടുക്കളയാകുമ്പോള്‍ ഓരോ ഇടവും ബുദ്ധിപരമായി ഉപയോഗിച്ചിരിക്കണം. സ്റ്റോറേജ് സ്പേസുകള്‍ ഡിസൈന്‍ ചെയ്യുമ്പോഴും അടുക്കള ഉപകരണങ്ങള്‍ സെറ്റ് ചെയ്യുമ്പോഴും സ്ഥലപരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് ചെയ്യുക. 

ചെറിയ ടിന്നുകള്‍ അതുപോലെ സ്പൂണുകള്‍ എന്നിവ വയ്ക്കാനുളള സ്ഥലം കണ്ടെത്തുക 

Read more topics: # smart simple ,# kitchen
smart simple kitchen

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES