Latest News

കുറഞ്ഞ ചെലവിൽ വീടിന് കൂടുതൽ സുരക്ഷയൊരുക്കാം; വൺ ബീ എന്ന ഹോം എന്ന ഓട്ടോമേഷൻ സെക്യൂരിറ്റി വരുന്നു

Malayalilife
കുറഞ്ഞ ചെലവിൽ വീടിന് കൂടുതൽ സുരക്ഷയൊരുക്കാം; വൺ ബീ എന്ന ഹോം എന്ന ഓട്ടോമേഷൻ സെക്യൂരിറ്റി വരുന്നു

വിനോദവും ആഘോഷങ്ങളും മനുഷ്യ മനസിന്റെ കൂടെപ്പിറപ്പാണ്. ഈ തിരക്കേറിയ നാളുകള്‍ക്കിടയിലും നാം ഇവയ്ക്കുവേണ്ടി സമയം കണ്ടെത്താറുണ്ട്. എന്നാല്‍ മനസിന് കുളിര്‍മ്മ നല്‍കുന്ന ഏതു യാത്രയ്ക്കിടയിലും നമ്മെ അലട്ടുന്ന ചില ചെറു ചിന്തകളുണ്ട്. വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ വാതില്‍ ശരിക്കു പൂട്ടിയിരുന്നോ? മുറികളിലെ ലൈറ്റിന്റെയും മറ്റും സ്വിച്ചുകള്‍ ഓഫ് ചെയ്തിരുന്നുവോ ? അടുക്കളയിലെ ആവശ്യങ്ങള്‍ക്ക് ശേഷം ഗ്യാസ് ഓഫ് ചെയ്തിരുന്നുവോ? ജനാലകളുടെ താഴിടാന്‍ മറന്നോ? അങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ നമ്മെ യാത്രയ്ക്കിടയില്‍ വ്യാകുലപ്പെടുത്തുന്നതില്‍ അവസരം കണ്ടെത്താറുണ്ട്. വീട്ടില്‍ തിരിച്ചെത്തുംവരെ നമ്മെ വീര്‍പ്പുമുട്ടിക്കുവാന്‍ ഈ ചോദ്യങ്ങള്‍ ധാരാളം.

ദിനംപ്രതി വര്‍ധിച്ചുവരുന്ന വൈദ്യുതി, ഗ്യാസ് തുടങ്ങിയവയുടെ വിലയും നാട്ടില്‍ പരക്കെയുള്ള കവര്‍ച്ചകളുടെ വാര്‍ത്തകളും തന്നെയാണ് നമ്മുടെ മനസ്സില്‍ ഇത്തരം ചോദ്യങ്ങള്‍ ഉത്ഭവിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. അതിനാല്‍ ഇതൊന്നും നമ്മുടെയാരുടെയും തെറ്റായി വിലയിരുത്താന്‍ സാധിക്കില്ല. ഇത്‌പോലെ നിരവധി ചോദ്യങ്ങളും സംശയങ്ങളും മനസിലിട്ടാണ് ഞാന്‍ ഓണാക്കാഴ്ച്ചകള്‍ കാണുവാനായി നഗരത്തിലെത്തിയത്. വര്‍ണ്ണശബളവും ദീപാലങ്കാരങ്ങളാല്‍ ഭംഗിയേറിയതുമായ നഗരവീഥിയിലൂടെ ഞാന്‍ മുന്നോട്ട് നീങ്ങി. തലസ്ഥാന നഗരിയുടെ ഓണാഘോഷത്തിന്റെ മുഖ്യകര്‍ഷണമായ കനകക്കുന്നിലെത്തി ഞാന്‍. അങ്ങനെ നടന്നു നീങ്ങുമ്പോഴാണ് ഞാന്‍ വണ്‍ ബീ എന്ന ഹോം ഓട്ടോമേഷന്‍ സെക്യൂരിറ്റി സ്ഥാപനത്തിന്റെ സ്റ്റാള്‍ കാണാന്‍ ഇടയായത്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിക്കാന്‍ തുടങ്ങുന്ന ഈ സ്ഥാപനത്തിന്റെ ലൗഞ്ചിന്റെ ഭാഗമായാണ് ഇങ്ങനെയൊരു സ്റ്റാള്‍ ഒരുക്കിയത് എന്ന് അതിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്നറിയാന്‍ കഴിഞ്ഞു.

ഇന്റര്‍നെറ്റ് ഓഫ് തിങ്സ് എന്ന ടെക്നൊളജിയില്‍ അധിഷ്ഠിതമാണ് ഇവര്‍ നല്‍കുന്ന സംവിധാനങ്ങള്‍. വീട്ടില്‍ ഒരുക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ നമ്മുടെ മൊബൈലുമായും മറ്റും ബന്ധപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ നമുക്ക് മൊബൈലിലൂടെ ഇവയെ നിയന്ത്രിക്കാന്‍ കഴിയുന്നു എന്നതാണ് പ്രത്യേകത. എന്നെപോലെ ആ സ്റ്റാള്‍ സന്ദര്‍ശിച്ച ആയിരത്തോളംപേരുടെ ചോദ്യങ്ങള്‍ക്ക് വണ്‍ ബീയ്ക്ക് ഉത്തരം നല്‍കുവാന്‍ കഴിഞ്ഞു എന്നത് അത്ഭുതകരമാണ്. സാധാരണക്കാരന്റെ കൊക്കിലൊതുങ്ങുന്ന വിലയും ബജാജ് ഫിന്‍സെര്‍വ് ലഭ്യമാക്കുന്ന ഇ എം ഐ സംവിധാനവും വണ്‍ ബിയെ കൂടുതല്‍ ജനകീയമാക്കുന്നു.

ആരും ഭേദിക്കാത്ത മണിച്ചിത്ര താഴിട്ട് പൂട്ടിയാല്‍ പോലും കള്ളന്മാരും കൊള്ളക്കാരും വീടും കുത്തി തുറന്ന് അകത്ത് കയറാറുണ്ട്. വീട്ടില്‍ ആളുണ്ടെങ്കില്‍ പോലും പുഷ്പ്പം പോലെ കവര്‍ച്ച നടത്തുന്ന വിദഗ്ദ്ധരായ കള്ളന്മാരെ കുറിച്ച് നമ്മള്‍ സ്ഥിരം ടി വിയിലും പത്രത്തിലും വാര്‍ത്തകള്‍ വായിക്കാറുണ്ട്. ഈ ഇടയ്ക്ക് തന്നെ എത്ര കവര്‍ച്ചയും കൊലപാതകവുമാണ് നടന്നത്. നിരവധി എ ടി എം കവര്‍ച്ചകള്‍, സ്ത്രീയെ വീട് കുത്തിപൊളിച്ച് അകത്തു കയറി കൊലപ്പെടുത്തിയ സംഭവങ്ങള്‍, ഒരിടയ്ക്ക് സ്ഥിരം രാത്രികാലങ്ങളില്‍ നടക്കാറുണ്ടായിരുന്നു സ്വര്‍ണ്ണ കവര്‍ച്ച, ബാങ്ക് കൊള്ളയടി എന്നിങ്ങനെ നീണ്ട നിര നിരതന്നെ ഉണ്ട്. സമ്പത്തിനെ മാത്രമല്ല നമ്മുടെ ജീവന് പോലും ഈ അസുരക്ഷിതത്വം ഭീഷണിയാണ്.

കുറച്ച് കാലം മുന്‍പ് വരെ ആരും ഇതിന്റെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച് ഗൗരവത്തോടെ ആരും ചിന്തിക്കാറില്ലായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല, കഷ്ടപ്പെട്ട് സമ്പാദിക്കുന്നത് ആരെങ്കിലും തട്ടിയെടുക്കുന്നത് സഹിക്കാനാവില്ല. വീടിനും ഓഫീസിനും മറ്റ് സ്ഥാപനങ്ങള്‍ക്കും ഉറപ്പുള്ള ഒരു സുരക്ഷിതത്വം വേണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ഒരു സ്മാര്‍ട്ട് സുരക്ഷാ സംവിധാനവുമായി ദി യൂണിവേര്സിസ് ഗ്രൂപ്പിന്റെ വണ്‍ ബി എത്തുന്നു. വണ്‍ ബി നിങ്ങള്‍ക്കായി ഒരു സമ്പൂര്‍ണ സ്മാര്‍ട്ട് സുരക്ഷാ പരിഹാരം നല്‍കുന്നതായിരിക്കും. സാധാരണ ഇത്തരം സെക്യൂരിറ്റി സംവിധാനങ്ങള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നത് ഓഫീസുകളും മറ്റ് സ്ഥാപനങ്ങള്‍ക്കുമാണ്. എന്നാല്‍ അതിലുപരി വണ്‍ ബി നിങ്ങളുടെ വീടുകള്‍ക്കും സുരക്ഷിതത്വം നല്‍കുന്നു. പവര്‍ കട്ടുകളുള്ള ഇന്ത്യ പോലൊരു രാജ്യത്ത് ബാറ്ററി ബാക്കപ്പ് ഉള്ളതിനാല്‍ കറന്റ് ഇല്ലാതെയും പ്രവര്‍ത്തിക്കും.

റിമോട്ട് മാത്രമല്ല, എന്തെങ്കിലും അസ്വാഭിവികമായ കടന്നു കയറ്റമോ അടുക്കളയിലെ ഗ്യാസ് ചോര്‍ച്ച എന്നിങ്ങനെ പല അപകടസൂചനകള്‍ എസ് എം എസ്, കോള്‍, മൊബൈല്‍ ആപ്പ്, പി സി, എന്നിവ വഴി തിരിച്ചറിയാനുള്ള അലാമുകളും മറ്റും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ സി സി ടി വി ഉള്ളതിനാല്‍ നമുക്ക് നമ്മുടെ വീടിന് ചുറ്റും നടക്കുന്നത് നിരീക്ഷിക്കാന്‍ കഴിയും. ഇതെല്ലാ കേള്‍ക്കുമ്പോള്‍ ആകെമൊത്തം വലിയ ചെലവ് വരുമെന്ന് കരുത്തുന്നുണ്ടാകും. എന്നാല്‍ നിങ്ങളുടെ വലിയ സമ്പാദ്യം ആജീവനാന്തം സുരക്ഷിതത്വത്തോടെ കാക്കുന്നതിനു താരതമ്യേനെ കുറച്ച് ചിലവഴിച്ചാല്‍ മതിയാകും.

home security and automation

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES