വീടിന് മുറ്റത്ത് ചെടികള്‍ വെച്ചുപിടിപ്പിക്കുന്ന പോലെ വീടിനകത്തും ചെടികള്‍ വളര്‍ത്താന്‍ ഇഷ്ടമുള്ളവരാണ് നമ്മളില്‍ പലരും. കാണാനുള്ള ഭംഗി കൊണ്ടും വീടിനെ അലങ്കരിക്കാനുമാണ് ചെടികള്‍ അകത്ത് വളര്‍ത്താറുള്ളത്. പക്ഷേ ഭംഗിയും പച്ചപ്പും മാത്രമല്ല ഇത് കൊണ്ടുള്ള ഉപയോഗം.
നമ്മുടെ ഉറക്കത്തെയും മറ്റുംനമ്മുടെ ഉറക്കത്തേയും മറ്റും സ്വാധിനിക്കാന്‍ ചില ചെടികള്‍ക്ക് കഴിയുന്നു. കിടപ്പു മുറിയുടെ അന്തരീക്ഷത്തിനിണങ്ങുന്ന ചെടികളുണ്ട്. കിടക്കുന്ന മുറിയില്‍ വയ്ക്കാന്‍ അനുയോജ്യമായ ചെടികള്‍ തിരിഞ്ഞെടുക്കുക
*മുല്ലപ്പൂവിന് ശരീരത്തെ ശീതീകരിക്കാനും, ഉന്മേഷദായകമായ ഉറക്കം നല്‍കുവാനും കഴിയും.
*സര്‍പ്പപ്പോള വീടിനകത്തെ ഓക്സിജന്റെ അളവ് മെച്ചപ്പെടുത്തുന്നതും ചെലവ് കുറഞ്ഞതുമാണ്.
*കറ്റാര്‍ വഴ വീടിനകത്തെ ക്ലീനിങ് ഏജന്റ് എന്നറിയപ്പെടുന്നു.
*ഉത്കണ്ഠ ,പിരിമുറുക്കം എന്നിവ കുറച്ചു നല്ല ഉറക്കം നല്‍കുന്ന ഒന്നാണ് ലാവണ്ടര്‍.
*കര്‍പ്പൂരവള്ളിയുടെ സുഗന്ധം ശ്വസിക്കുന്നതിലൂടെ ഉറങ്ങാനുള്ള പ്രേരണ ഉണ്ടാവുകയും ചെയ്യും എന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്