ഭവനത്തില്‍ ഐശ്വര്യവും പോസിറ്റീവ് എനര്‍ജിയും നിറയ്ക്കാന്‍ ഫെങ്ങ്ഷുയി പ്രകാരം വിവിധരൂപങ്ങളുണ്ട്. അതിലൊന്നാണ് എല്ലാവരിലും ഊര്‍ജ്ജസ്വലതയും ആഹ്ലാദവും നിറയ്ക്കുന്ന ലാഫിങ് ബുദ്ധ അഥവാ ചിരിക്കുന്ന ബുദ്ധന്‍. ഭാണ്ഡക്കെട്ടും വലിയ കുടവയറുമുള്ള ഈ ബുദ്ധഭിക്ഷുവിന് ഹൈന്ദവ പുരാണങ്ങളിലെ കുബേരനുമായി അതീവ സാമ്യമുണ്ട് . അതിനാല്‍ ചിരിക്കുന്ന ബുദ്ധനെ സമ്പത്തിന്റെ ദേവനായി ഭാരതീയര്‍ കരുതിപ്പോരുന്നു. നിഷ്‌കളങ്ക ചിരിയോടുകൂടിയ ഈ ബുദ്ധഭിക്ഷു കുടുംബത്തിലെ ദുഃഖ ദുരിതങ്ങളെല്ലാം നീക്കി ഐശ്വര്യവും സമ്പത്തും നിറയ്ക്കുമെന്നാണ് വിശ്വാസം. ഓഫീസിലും വ്യാപാരസ്ഥാപനത്തിലും ചിരിക്കുന്ന ബുദ്ധനെ സ്ഥാപിക്കുന്നത് ശത്രുദോഷം നീങ്ങാനും മാനസികപിരിമുറുക്കം കുറക്കാനും ഉത്തമമത്രേ. ഭവനത്തിലെ നെഗറ്റീവ് ഊര്‍ജത്തെ അകത്താക്കിയാണ് ലാഫിങ് ബുദ്ധ കുടവയര നിറയ്ക്കുന്നത് എന്നും വിശ്വാസമുണ്ട്
*ഏറ്റവും കൂടുതല് ആളുകള്‍ ഉപയോഗിക്കുന്ന ഭാഗ്യവസ്തുവായതിനാല്‍ 'ലാഫിങ് ബുദ്ധയെ എങ്ങനെ പരിപാലിക്കണം,എവിടെ വയ്ക്കണം എന്നിങ്ങനെ സംശയങ്ങള്‍ അനവധിയാണ്. ഇതിനു ചില ചിട്ടകള്‍ ഉണ്ട്. ഭവനത്തില്‍ പ്രധാന വാതിലിനെ അഭിമുഖമായി വേണം ലാഫിങ്ബുദ്ധ സ്ഥാപിക്കാന്‍. ഒരു രൂപ നാണയത്തിനു പുറത്തു വയ്ക്കുന്നത് സാമ്പത്തിക സ്ഥിരതയ്ക്ക് ഉത്തമമാണ്.
*പ്രധാന വാതിലിന് അഭിമുഖമായി വയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ പ്രധാന വാതിലില്‍ നിന്നാല്‍ കാണാന്‍ പാകത്തില്‍ ഭിത്തിയുടെ മൂല ചേര്‍ത്ത് വയ്ക്കാവുന്നതാണ്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ മുകളില്‍ ഇവ വയ്ക്കാന്‍ പാടില്ല.
*തറനിരപ്പില്‍ നിന്ന് ഉയര്‍ന്നതും വൃത്തിയുമുള്ള ഭാഗത്തെ ലാഫിങ് ബുദ്ധയെ സ്ഥാപിക്കാവൂ. ഊണുമുറി,അടുക്കള,കിടപ്പുമുറി എന്നിവിടങ്ങളില്‍ ലാഫിങ് ബുദ്ധ വയ്ക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷത്തിനു കാരണമാകും.
*സ്വീകരണ മുറിയില്‍ കിഴക്കു ഭാഗത്തേക്ക് തിരിച്ച് വയ്ക്കുന്നത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഐക്യം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്.
*തെക്കു കിഴക്കു ദിശയിലേക്കു വയ്ക്കുന്നത് ഭാഗ്യവര്‍ധനവിന് ഉത്തമമത്രേ. ഓഫീസിലും വ്യാപാരസ്ഥാപനത്തിലും ഇരിക്കുന്ന വ്യക്തിക്ക് അഭിമുഖമായി വയ്ക്കുന്നതാണ് ഫലപ്രാപ്തിക്ക് ഉത്തമം.കുബേര ദിക്കായ വടക്കു ഭാഗത്തേക്ക് തിരിച്ചു വച്ചാല്‍ സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് വിശ്വാസം. ഒരിക്കലും തെക്കു ഭാഗത്തേക്ക് തിരിച്ചു വയ്ക്കരുത്.