വീട്ടില്‍ അക്വേറിയം ഉണ്ടെങ്കില്‍ നമ്മള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം..ഇല്ലെങ്കില്‍ ഇവ പെട്ടെന്നു തന്നെ ചത്തു പോകും. അക്വേറിയത്തിലെ വെള്ളം പൂര്‍ണമായി മാറ്റരുത് എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളില്‍ ഒന്ന്.നല്ല ഒരു അക്വേറിയം നിലനിര്‍ത്തുക എന്നത് വളരെ എളുപ്പമാണ്. മാസത്തില്‍ ഒരിക്കലോ രണ്ട് തവണയോ വെള്ളം മാറ്റണം എന്നത് മാത്രമാണ് ചെയ്യേണ്ടി വരുന്നത്. അങ്ങനെ എങ്കില്‍ മത്സ്യങ്ങള്‍ ആരോഗ്യത്തോടെ ഇരിക്കും . വെള്ളത്തിന്റെ അവസ്ഥ നല്ലതാണെങ്കില്‍ മറ്റൊന്നും ചെയ്യേണ്ടി വരില്ല.ചെറിയ ടാങ്കുകള്‍ പരിപാലിക്കാന്‍ വളരെ പ്രയാസമാണ്. വലിയ ടാങ്കുകള്‍ സൂക്ഷിക്കാനാണ് എളുപ്പം. മത്സ്യങ്ങളുട മരണനിരക്കും കുറവായിരിക്കും. മത്സ്യങ്ങളെ പ്രത്യേകിച്ച് സ്വര്‍ണമത്സ്യത്തെ ഒരു പാത്രത്തില്‍ വളര്‍ത്തുന്നത് വളരെ മോശമായ ആശയമാണ്. ഇതില്‍ മത്സ്യങ്ങള്‍ക്ക് നീന്തി നടക്കാന്‍ സ്ഥലം കുറവായിരിക്കും . ഇവ എളുപ്പത്തില്‍ ചാകാന്‍ ഇത് കാരണമാകും.
'
മത്സ്യങ്ങള്‍ക്ക് ശ്വസിക്കാന്‍ മതിയായ ഓക്സിജന്‍ ആവശ്യമാണ് അല്ലെങ്കില്‍ അവയ്ക്ക് ടാങ്കില്‍ ശ്വാസം മുട്ടും. കൂടാതെ മത്സ്യങ്ങളുടെ മാലിന്യങ്ങള്‍ വിഷമായി മാറുന്നതിന് മുമ്പ് അലിയിക്കുകയും സംസ്‌കരിക്കുകയും വേണം . നിശ്ചിത അളവിലുള്ള വെള്ളത്തിന് ഈ രണ്ട് ആവശ്യങ്ങളും നിറവേറ്റുന്നതിനുള്ള ശേഷി ഉണ്ടായിരിക്കും. കൃത്യമായ ഇടവേളകളില്‍ വെള്ളം മാറ്റുന്നതായിരിക്കും ടാങ്കിന് ഗുണകരമാവുക