വീട്ടില്‍ ചിലന്തി ശല്യമുണ്ടോ? അറിയാം വഴികള്‍

Malayalilife
വീട്ടില്‍ ചിലന്തി ശല്യമുണ്ടോ? അറിയാം വഴികള്‍

മിക്കവരുടെയും വീടുകളില്‍ കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് ചിലന്തി ശല്യം. വീടിന്റെ മുക്കിലും മൂലയിലും ചിലന്തി എത്തും. ഇവ കടിച്ചാല്‍ അലര്‍ജി അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാദ്ധ്യതയുണ്ട്. ഗുരുതരമായാല്‍ മരണം വരെ സംഭവിക്കാം. അതിനാല്‍ത്തന്നെ ചിലന്തിയെ വീട്ടില്‍ നിന്ന് തുരത്തേണ്ടത് അത്യാവശ്യമാണ്.

വീട് വൃത്തിയായി സൂക്ഷിക്കുകയാണ് ഏറ്റവും പ്രധാനം. പൊടിയും മറ്റുമായി വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് പ്രാണികളെയും മറ്റും പിടിക്കാന്‍ ചിലന്തി എത്തുന്നത്. അതിനാല്‍ പതിവായി വീട് അടിച്ചുവാരി വൃത്തിയാക്കുക. പൊടിയൊക്കെ കളയുക.

എത്രയൊക്കെ വൃത്തിയായി സൂക്ഷിച്ചിട്ടും ഇടയ്ക്കിടെ ചിലന്തി വല ഉണ്ടാകുന്നുവെന്നാണ് മിക്കവരുടെയും പരാതി. എന്നാല്‍ അങ്ങനെ പരാതിയുള്ളവര്‍ക്ക് അടുക്കളയിലെ ചില സാധനങ്ങള്‍ ഉപയോഗിച്ച് ചിലന്തിയെ തുരത്താന്‍ സാധിക്കും. എന്തൊക്കെയാണ് അതെന്നല്ലേ?

വിനാഗിരിയാണ് ചിലന്തിയെ വീട്ടില്‍ നിന്ന് അപ്രത്യക്ഷമാക്കാനുള്ള ഏറ്റവും അനുയോജ്യമായ ഒരു വഴി. വിനാഗിരിയും വെള്ളവും സമാസമം യോജിപ്പിച്ച് ഒരു സ്പ്രേ ബോട്ടിലില്‍ ആക്കുക. എന്നിട്ട് ചിലന്തി ശല്യമുള്ളയിടങ്ങളില്‍ തളിച്ചുകൊടുക്കാം.

ഓറഞ്ച് തൊലിയാണ് അടുത്ത മാര്‍ഗം. ഓറഞ്ച് കഴിച്ച ശേഷം തൊലി വെറുതെ കളയേണ്ട. പകരം ചിലന്തി ശല്യമുള്ളയിടങ്ങില്‍ ഓറഞ്ച് തൊലി കൊണ്ടുവച്ചാല്‍ മതി. ഇതിന്റെ മണം ചിലന്തിക്ക് ഇഷ്ടമില്ല. അതിനാല്‍ ചിലന്തി ശല്യം ഒഴിവാക്കാം

പുകയില ചെറിയ കഷ്ണങ്ങളാക്കി ചിലന്തിയുടെ സാന്നിദ്ധ്യമുള്ളയിടങ്ങളില്‍ കൊണ്ടുവച്ചാല്‍ അവയെ തുരത്താം. അല്ലെങ്കില്‍ പുകയില പൊടിച്ച്, കുറച്ച് വെള്ളത്തിലിട്ട് നേര്‍പ്പിച്ചെടുക്കുക, ഇനി ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലാക്കി ചിലന്തിയുടെ ശല്യമുള്ളയിടങ്ങളില്‍ തളിച്ചുകൊടുക്കാം. ഇങ്ങനെയും ചിലന്തിയെ ഓടിക്കാം.

spider from home

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES