വീട് ഉള്‍ഭാഗം തിരഞ്ഞെടുക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നവയാണ് കാര്‍പെറ്റുകള്‍. സ്വീകരണ മുറിക്ക് ഭംഗി നല്‍കുന്നതില്‍ കാര്‍പ്പറ്റിന് വലിയ സ്ഥാനമാണ് ഉളളത്. ലീവിങ് റൂം അലങ്കരിക്കാന്‍ മറ്റു അലങ്കാര വസ്തുക്കള്‍ തിരഞ്ഞെടുക്കുന്ന പ്രാധാന്യത്തോടെ തന്നെയാണ് കാര്‍പെറ്റുകളും തിരഞ്ഞെടുക്കേണ്ടത്. കാര്‍പെറ്റിന് ഭംഗി ഉണ്ടെങ്കില്‍ തന്നെ പലപ്പോഴും അത് ലീവിംഗ് റൂമിലെ വെളിച്ചത്തിനും ചുവരുകളുടെ നിറങ്ങള്‍ക്കും ചേരുന്നതാവില്ല.
കാര്‍പെറ്റ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില ഘടകങ്ങളുണ്ട്. നല്ല വെളിച്ച ലഭിക്കുന്ന തരത്തിലുളള സ്വീകരണമുറിയിലും മറ്റും കടുത്ത നിറത്തിലുളള കാര്‍പെറ്റുകള്‍ തിരഞ്ഞെടുക്കുന്നത് നല്ലതാണ്. വാതിലുകള്‍ക്കും ജനാലകള്‍ക്കും ഇളം നിറമാണെങ്കിലും കടുത്ത നിറത്തിലുളള കാര്‍പ്പെറ്റുകള്‍ നല്ല ഭംഗി നല്‍കും.
ചുവരിന്റേയും മേല്‍ക്കൂരയുടേയുമെല്ലാം നിറം നോക്കി വേണം കാര്‍പെറ്റ് തിരഞ്ഞെടുക്കാന്‍. ഇളം നിറത്തിലുളള ചുവരുകളാണെങ്കില്‍ ചുവപ്പ് നിറമുളള കാര്‍പ്പെറ്റുകള്‍ വളരെ ഭംഗിയായിരിക്കും.
ഫര്‍ണിച്ചറുകളും നിറവും സ്വീകരണമുറിയിലെ മറ്റ് അലങ്കാര വസ്തുക്കളുടെ നിറവുമൊക്കെ കണക്കിലെടുത്തു വേണം കാര്‍പെറ്റുകള്‍ തിരഞ്ഞെടുക്കാന്‍.