സ്വന്തമായി ഒരു വീട് നിര്‍മ്മിക്കുക എന്നത് ഏവരുടെയും സ്വപ്‌നം ആണ് .വീട് പണിയുമ്പോള്‍ തന്നെ ആദ്യം ശ്രദ്ധിക്കുക കാറ്റും വെളിച്ചവും വരുന്നു ഉണ്ടോ എന്നതാണ്.ആദ്യം ചെറിയ വീടുണ്ടാക്കി ഭാവിയില്‍ വികസിപ്പിക്കാന്‍ കൂടിയുള്ള പ്ലാന്‍ തിരഞ്ഞെടുക്കുമ്പോള്‍, തറയുടെ ബലം, സ്റ്റെയര്‍കേസിന് പൊസിഷന്‍ എന്നിവ ആദ്യമേ കണ്ടെത്തിയിരിക്കണം. അല്ലാത്ത പക്ഷം വീടിന്റെ ഭംഗി നഷ്ട്‌പെടും കൂടാതെ വീടിനും ദോഷമാണ്. ഭൂമിവില കുതിച്ചുയരുന്ന ഇക്കാലത്ത് ഓരോ ഇഞ്ചും ഫലപ്രദമായി ഉപയോഗിക്കാം എന്നതിലാണ് ശ്രദ്ധിക്കേണ്ടത്. പഞ്ചായത്തിലോ കോര്‍പറേഷനിലോ നിങ്ങള്‍ പ്ലാന്‍ സമര്‍പ്പിക്കുമ്പോള്‍ വേണ്ട കാര്യങ്ങളില്‍ പ്രധാനം ഡോക്യുമെന്റല്‍ എവിഡന്‍സ്, മൂന്നു സെറ്റ് പ്ലാന്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലാന്‍ഡ് സര്‍ട്ടിഫിക്കറ്റ് എിവയാണ്. ഇത്രയുമുണ്ടെങ്കില്‍ നേരെ പഞ്ചായത്തിലേക്കു പോവാം.
30 ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്കു കൃത്യമായ മറുപടി പഞ്ചായത്തില്‍നിന്നു കിട്ടണമൊണു നിയമം. 30 ദിവസത്തിനുള്ളില്‍ അനുകൂലമായോ പ്രതികൂലമായോ മറുപടി ലഭിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കു നിയമനടപടി എടുക്കാവുതാണ്. ആദ്യഘട്ടമെന്ന നിലയ്ക്ക് 30 ദിവസത്തിനുള്ളില്‍ മറുപടി കിട്ടിയില്ലെങ്കില്‍, അതത് ഏരിയ അനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റിനോ മേയര്‍ക്കോ മുനിസിപ്പല്‍ ചെയര്‍മാനോ പരാതി കൊടുക്കാം.278 സ്‌ക്വയര്‍ മീറ്ററില്‍ കൂടുതല്‍ ഉള്ള വീടുകള്‍ ആഡംബരവീടുകളുടെ ഗണത്തില്‍ പെടുന്നു. നിലവിലെ നിയമപ്രകാരം ഒരാള്‍ക്ക് ഓരോ നിലയ്ക്കും 10 മീറ്റര്‍ വരെ ഉയരമുള്ള മൂന്നുനില വരെയുള്ള വീടിന്റെ പ്ലാന്‍ സമര്‍പ്പിക്കാം. വീടു പണിയുമ്പോള്‍ മുന്‍വശത്ത് മൂന്നു മീറ്റര്‍, പിന്‍ഭാഗത്ത് 2 മീറ്റര്‍, ഒരു വശത്ത് 1.5 മീറ്റര്‍, മറുവശത്ത് 1.20 മീറ്റര്‍ എിങ്ങനെ അകലം സൂക്ഷിക്കണം. ചെറിയ സ്ഥലമാണെങ്കില്‍ രണ്ടു നിലയാണുണ്ടാക്കുതെങ്കില്‍, 7 മീറ്റര്‍ ഉയരം ഉണ്ടായിരിക്കണം.
മുന്‍വശത്ത് മൂന്നു മീറ്റര്‍ ദൂരം തെന്ന വിടുമ്പോള്‍ പിന്‍ഭാഗത്ത് 1.5 മീറ്റര്‍ ദൂരം മതി. വശങ്ങളുടെ കാര്യമെടുക്കുമ്പോള്‍ ഒരു വശത്ത് 1.20 മീറ്റര്‍ ദൂരം മതിയെങ്കില്‍, മറുവശത്ത് ഒരു മീറ്റര്‍ മതിയാവും വെന്റിലേഷന്‍ വയ്ക്കുന്നില്ലെങ്കില്‍ ഈയൊരു വശത്തെ അളവ് തൊട്ടടുത്ത വീട്ടില്‍ നിന്നു 75 സെന്റി മീറ്റര്‍ മാത്രം മതിയാവും. ഇനി ഇത്രയും സ്ഥലവിസ്തൃതി ഇല്ലെങ്കില്‍, അടുത്ത അയല്‍ക്കാരനുമായി നല്ല ബന്ധമാണെങ്കില്‍, അയാള്‍ക്കു സമ്മതമാണെങ്കില്‍ ഈ അകലം തന്നെ വേണമെന്നില്ല. അയാളുടെ അതിരിനപ്പുറം വെള്ളമോ മാലിന്യങ്ങളോ കടക്കരുതെന്നു മാത്രം. ഇനി മൂന്നു സെന്റ് വരെയുള്ള സ്ഥലത്ത് പണിയുന്ന വീടുകളാണെങ്കില്‍, സ്ഥലപരിമിതി നല്ലവണ്ണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ മുന്‍വശത്ത് രണ്ടു മീറ്റര്‍ ദൂരവും, പിന്‍വശത്ത് ഒരു മീറ്റര്‍ ദൂരവും.വിട്ടാല്‍ മതി. വശങ്ങളില്‍ 90 സെന്റിമീറ്റര്‍, 60 സെന്റിമീറ്റര്‍ എിങ്ങനെ ദൂരം വിട്ടാലും മതിയാവും. അവിടെയും നല്ല അയല്‍ക്കാരനാണെങ്കില്‍ അകലം വേണമെന്നില്ല. റോഡിന്റെ അടുത്താണ് വീട് നിര്‍മ്മിക്കാന്‍ പദ്ധതിയെങ്കില്‍ റോഡിന്റെ ഉയരത്തില്‍ വീടിന്റെ തറ മണ്ണിട്ടു ഉയര്‍ത്തണം, ഇല്ലങ്കില്‍ റോഡിലൂടെ ഒഴുക്കു മലിനജലം മഴക്കാലത്ത് വീട്ടിലേക്ക് വരാന്‍ സാധ്യത കൂടുതലാണ്.