Latest News

പ്രമേഹ രോഗികൾക്ക് എന്തൊക്കെ കഴിക്കാമെന്ന് അറിഞ്ഞിരിക്കണം; അറിഞ്ഞ് കഴിക്കണം

Malayalilife
പ്രമേഹ രോഗികൾക്ക് എന്തൊക്കെ കഴിക്കാമെന്ന് അറിഞ്ഞിരിക്കണം; അറിഞ്ഞ് കഴിക്കണം

രു വീട്ടിലെ കുറഞ്ഞത് ഒരാൾക്ക് എങ്കിലും കാണുന്ന ഒരു രോഗമാണ് പ്രമേഹം. ദിവസവും ഇന്സുലിന് എടുക്കാത്തതായി വയസായവർ ആരും തന്നെ അധികം ഉണ്ടാവില്ല. ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. പ്രധാനപ്പെട്ട ഒരു ജീവിതശൈലീ രോഗമായ ഇതിനെ സാധാരണക്കാർ 'ഷുഗർ' എന്ന് വിളിക്കാറുണ്ട്. ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ചിലർ കൂടുതൽ മധുരം കഴിക്കുമ്പോൾ പ്രമേഹം വരുന്നു. ചിലർക്ക് പാരമ്പര്യമായി വരുന്നു. അങനെ പലതാണ് കാര്യങ്ങൾ. പ്രേമേഹം ഉള്ളവർക്ക് എന്ത് കഴിക്കണം എന്നോ എന്ത് കഴിച്ചുകൂടാ എന്നൊക്കെ അറിയാത്തവർ ഉണ്ടാകാം. പ്രേമേഹരോഗികൾക്ക് കഴിക്കാവുന്ന 5 കാര്യങ്ങളാണ് പറയുന്നത്. 

ചിലയിനം മത്സ്യങ്ങൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൊഴുപ്പടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമുണ്ട്. മത്തി, അയല, കോര, സാൽമൺ തുടങ്ങിയവയൊക്കെ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കഴിക്കാം എന്നാണ് കണ്ടെത്തലുകൾ. 

പോഷകങ്ങൾ ധാരാളം അടങ്ങിയ ഇലക്കറികൾ പ്രമേഹം പിടിപെട്ടവർ ആഹാരത്തിന്റെ ഭാഗമാക്കാവുന്നതാണ്. പ്രമേഹത്തെ ചെറുക്കുന്ന ഒരു സൂപ്പർ ഫുഡ് ആണ് ചീര. 

പ്രമേഹം ഉള്ളവർക്ക് പല പഴവർഗങ്ങളും നിഷിദ്ധമാണ്. എന്നാൽ പ്രമേഹരോഗികൾക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങളിലൊന്നാണ് ആപ്പിൾ. ഇതിൽ ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാക്കാൻ സഹായിക്കുകയും ചെയ്യും. 

ഓട്സിൽ അടങ്ങിയിരിക്കുന്ന ബീറ്റാ ഗ്ലൂക്കൻ എന്ന നാരുകൾ പ്രമേഹത്തെ നിയന്ത്രിക്കാൻ വളരെ ഗുണകരമാണ്. പ്രാതലിന് ഓട്സിനോടൊപ്പം സ്ട്രോബെറിയും ബ്ലൂബെറിയും ചേർത്ത് കഴിക്കാം.

ചിയ വിത്തുകൾ കഴിക്കുന്നത് അമിത വിശപ്പ് ഇല്ലാതാക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ചിയ വിത്തുകൾ വളരെയേറെ സഹായിക്കും.

പ്രമേഹത്തിന്റെ ദൂഷ്യ ഫലങ്ങൾ എന്ന് പറയാൻ കുറെയധികം കാര്യങ്ങളുണ്ട്. ഹൃദയാഘാതത്തിന്റെയും പക്ഷാഘാതതിന്റെയും മുഖ്യമായ ഒരു കാരണം പ്രമേഹമാണ്. കാഴ്ച ശക്തി നഷ്ട്ടപ്പെടുന്നു, കിഡ്നി തകരാർ ഉണ്ടാകുന്നത് മൂലം ഡയാലിസിസ് ആവശ്യമായി വരുന്നു, കായികശേഷി നഷ്ട്ടപ്പെടുന്നു, അമിതമായ ക്ഷീണം അനുഭവപ്പെടുന്നു, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നു അങ്ങനെ പലതാണ് രോഗലക്ഷണങ്ങൾ. 

Read more topics: # sugar ,# diabetes ,# patient ,# food ,# health ,# care
sugar diabetes patient food health care

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES