സ്വാദിഷ്ഠമായ പുളിരസമുള്ള ഒരു പഴമാണ് കിവി. ഇതിന്റെ ജന്മദേശം തെക്കൻ ചൈനയാണ്. ലോകത്തു ലഭ്യമായതിൽ ഏറ്റവും പോഷകഗുണങ്ങൾ ഉള്ള പഴങ്ങളിൽ ഒന്നായിട്ടാണു് 'കിവി'-യെ കണക്കാക്കുന്നത്. ഈ അടുത്ത കാലത്ത് മണിപ്പൂരിലും ഇതിന്റെ കൃഷി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ പുറത്തിന് ന്യൂസിലഡിൽ കാണപ്പെടുന്ന കിവി എന്ന പക്ഷിയുടെ തൂവലുമായി അതീവ സാമ്യം ഉള്ളതിനാലാണ് ഇതിന് കിവി എന്ന പേര് വന്ന്ത്. ചെറിയ പുളി ഉള്ളതുകൊണ്ട് തന്നെ അധികമാർക്കും ഇഷ്ടമാവില്ല.
പക്ഷേ കിവി ജ്യൂസ് കൊഴുപ്പ് കുറയ്ക്കും എന്ന് പറഞ്ഞാൽ നാളെ മുതൽ ഡിമാൻഡ് വർധിക്കും. കാരണം എല്ലാവരെയും അകറ്റുന്ന പ്രശ്നമാണ് അധിക കൊഴുപ്പ്. എവിടെയെങ്കിലും അധികമായുള്ള കൊഴുപ്പ് കാരണം വിശമം അനുഭവിക്കുന്നവർ നിരവധിയാണ്. പ്രകൃതിയുടെ നന്മയാല്‍ സമ്പന്നമായ കിവി വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ഇ, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ്. ഇത് ആരോഗ്യത്തിന് മികച്ചതാണ്. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കിവി ഉത്തമമാണ്. മാത്രമല്ല, ഇത് നിങ്ങളുടെ ദഹന വ്യവസ്ഥയെയും മെച്ചപ്പെടുത്തുന്നു. ആക്ടിനിഡൈന്‍ എന്ന എന്‍സൈമിന്റെ സാന്നിധ്യം കാരണം പ്രോട്ടീന്‍ ആഗിരണം ചെയ്യുന്നതിനും കൊഴുപ്പ് തന്മാത്രകളെ വിഘടിക്കുന്നതിനും കിവി സഹായിക്കുന്നു. ഇത് മെച്ചപ്പെട്ട മലശോധനയ്ക്കും സഹായിക്കുന്നു. അതുകൊണ്ടു തന്നെ ശരീരത്തിൽ ആവശ്യമില്ലാത്ത കൊഴുപ്പൊക്കെ തന്നെ കിവി അകറ്റാൻ സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കുന്നതിന് ആരോഗ്യകരവും സ്വാഭാവികവുമായ മാര്‍ഗ്ഗമാണ് ഉത്തമം. ഇവ പെട്ടെന്നുള്ള ഫലങ്ങള്‍ നല്‍കില്ലെങ്കിലും ശരീരഭാരം കുറയ്ക്കാന്‍ ആരോഗ്യകരമായ വഴികളാണ്. നിങ്ങളുടെ ഭക്ഷണരീതി മാറ്റുന്നതും ദിവസേന വ്യായാമം ചെയ്യുന്നതും ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. അത്യാവശ്യം ആഹാര കണ്ട്രോളും, വ്യായാമവും പിന്നെ കുറച്ചു കിവി ജയിക്കും ദിനംപ്രതി കുടിച്ചാൽ കുറച്ചൊക്കെ കൊഴുപ്പ് അകറ്റാം.