കുട്ടികള്‍ക്കടക്കം പലരുടേയും പ്രധാന ദൈനംദിന പ്രശ്‌നങ്ങളില്‍ ഒന്നാണ് കാഴ്ചത്തകരാര്‍. കുട്ടികള്‍ക്ക് കാഴ്ചത്തകരാര്‍ സംഭിക്കുകയാണെങ്കില്‍ അത് അവരുടെ പഠനത്തെ വരെ ബാധിക്കാം. എന്നാല്‍ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനായി ആഹാരകാര്യത്തിലും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കാഴ്ചശക്തി പ്രദാനം ചെയ്യുന്നതില്‍ ഏറെ പങ്കുവഹിക്കുന്ന ഒന്നാണ് കാരറ്റ്. ഇതില്‍ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിന്‍ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായകരമാണ്. വൈറ്റമിന്‍ എ, സി, പൊട്ടാസ്യം എന്നിവ മഞ്ഞനിറത്തിലുള്ള പഴങ്ങള്‍, പപ്പായ, മാങ്ങ, മത്തങ്ങ, തക്കാളി എന്നിവയില്‍ അടങ്ങിയിട്ടുമുണ്ട്.
ഇത് കണ്ണുകള്‍ക്ക് ഏറെ ഗുണകരവുമാണ്. ണ്ണിന്റെ കാഴചശക്തി വര്‍ദ്ധിപ്പിക്കുന്നതിനായി നാരങ്ങാവര്‍ഗത്തില്‍പ്പെട്ട പഴങ്ങള്‍, ഓറഞ്ച്, ചെറുനാരങ്ങ, മാതളനാരങ്ങ, മുസംബി എന്നിവയും അതോടൊപ്പം കോളിഫ്ളവര്‍, പ്രോക്കോളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളായ ല്യൂട്ടിന്‍, സെസാന്തിന് എന്നിവയും ഉപയോഗപ്രധമാണ്. അതോടൊപ്പം ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഇലക്കറികള്‍ നിര്‍ബന്ധമായി കഴിക്കേണ്ടതായിട്ടുണ്ട്. വൈറ്റമിന്‍ എയുടെ അഭാവം കാരണം മങ്ങിയ വെളിച്ചത്തില്‍ കാഴ്ചയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകാം. വൈറ്റമിന്‍ എ കൂടുതലുള്ള പാലും പാലുത്പന്നങ്ങളും മുട്ടയും ധാരാളം കഴിക്കുന്നതോടൊപ്പം മത്സ്യവിഭവങ്ങളായ മത്തി, അയല, ചൂര എന്നിവയില്‍ കഴിക്കുന്നതിലൂടെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കണ്ണിന് ലഭിക്കും.
പയര്‍, പരിപ്പ് വര്‍ഗങ്ങള്‍, ബദാം, കശുവണ്ടി എന്നിവ നിരന്തരം കഴിക്കുന്നതിലൂടെ സിങ്കിന്റെ കുറവ് മാറുന്നതോടൊപ്പം നേത്രാരോഗ്യത്തിനും ഗുണകരമാകും. വെളുത്തുള്ളിയിലടങ്ങിയിട്ടുളള ആന്റി ഓക്സിഡന്റുകളും കണ്ണിന് ഏറെ ഗുണകരമാകും.