ചക്കക്കുരു വെറുതെ കളയാൻ വരട്ടെ; ഗുണങ്ങൾ ഏറെയാണ്

Malayalilife
topbanner
ചക്കക്കുരു വെറുതെ കളയാൻ വരട്ടെ; ഗുണങ്ങൾ ഏറെയാണ്

 കാഴ്ചയ്ക്ക്  ഏറെ ചെറുതാണ് ചക്കക്കുരു എങ്കിലും ഏറെ ഗുണങ്ങൾ ഉള്ള ഒന്നാണ് ഇവ. ചക്കക്കുരുവിൽ ധാരാളമായി നാരുകൾ അടങ്ങിയിട്ടുണ്ട്. ആരോഗ്യ ഗുണങ്ങള്‍ നല്കുന്നതിനോടൊപ്പം സൗന്ദര്യ കാര്യത്തിലും ചക്കക്കുരു ഏറെ ഗുണം നൽകുന്നുണ്ട്. ഹോട്ടലുകളിലെ വിഭവങ്ങളില്‍  ഇന്ന് ചക്കക്കുരു  ജാക്ക് സീഡ് മസാല, പോട്ട് റോസ്റ്റഡ് ജാക്ക് സീഡ്, സ്വീറ്റി ജാക് സീഡ് തുടങ്ങി നിരവധി പേരുകളില്‍ തന്നെ  ഇടം നേടുകയും ചെയ്‌തിട്ടുണ്ട്‌. 

ധാരാളമായി ആന്റി ഓക്‌സിഡന്റുകളും വൈറ്റമിനുകളുമെല്ലാം ഇവയിൽ അടങ്ങിയിട്ടുണ്ട്. അതോടൊപ്പം തന്നെ കാല്‍സ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയവയും ഇതിൽ ഉൾപെട്ടിട്ടുള്ളതിനാൽ അരോഗ്യസംരക്ഷണത്തിനും ഏറെ ഗുണകരമാണ്. ശരീരത്തിലെ രോഗപ്രതോരോധ ശേഷി വർധിപ്പിക്കുന്ന കാര്യത്തിലും ചക്കക്കുരു മുന്നിൽ തന്നെയാണ് ഉള്ളത്. ഒരു പരിധി വരെ  ശരീരത്തില്‍ അമിതമായി അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും ചക്കക്കുരു സഹായിക്കുന്നുമുണ്ട്. ചക്കക്കുരു മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഉത്തമമായ മാർഗമാണ്.

ചക്കക്കുരു സൗന്ദര്യ സംരക്ഷണ കാര്യത്തിലും മുന്നിട്ടാണ് നിൽക്കാറുള്ളത്. മുഖത്തെ പാടുകള്‍ നീക്കം ചെയ്യുന്നതിനായി ചക്കക്കുരു അരച്ചത് പാലോ തേനോ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത്  അവ മാറികിട്ടുന്നതിന് ഏറെ സഹായകരമാണ്. അതോടൊപ്പം തന്നെ തലമുടിയുടെ ആരോഗ്യം വർധിപ്പിക്കുന്നതിനും ചക്കക്കുരു നല്ലൊരു പ്രകൃതി ദത്തമായ മാർഗമാണ്.
 

Read more topics: # Jack fruit seed is benificial
Jack fruit seed is benificial

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES