മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് കപ്പ. കപ്പ കൊണ്ടുള്ള പുഴുക്കും, കപ്പകൊണ്ട് വറ വിട്ട് വയ്ക്കുന്നതും എന്തിന് കപ്പ ബിരിയാണി വരെ മലയാളികളുടെ ഡൈനിങ്ങ് ടേബിളിലിൽ ഇടം നേടുകയും ചെയ്തിരിക്കുകയാണ്. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് കപ്പ അധികം കഴിക്കാനും സാധിക്കില്ല.
കപ്പ നിത്യേനെ കഴിക്കുന്നതിലൂടെ തടി, പ്രമേഹം തുടങ്ങിയവ വർധിക്കുകയും ചെയ്യും. അതേ സമയം ചോറിനൊപ്പം കപ്പ കഴിക്കാമോ എന്നത് പലരുടെയും സംശയമാണ്. എന്നാൽ ചോറിനൊപ്പം കഴിക്കുന്നതിലൂടെ തടി വർധിക്കുകയും, അതോടൊപ്പം ഷുഗറും വർധിക്കുന്നു. ചോറിനൊപ്പം കപ്പ നിത്യേനെ കഴിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസ് തോതു പെട്ടെന്നുയര്ത്താന് കാരണമാകും. ചോറിനൊപ്പം അല്ലാതെ കപ്പ കഴിക്കുന്നതിലൂടെ വളരെ പതുക്കയേ ക്തത്തിലെ ഗ്ലൂക്കോസ് തോത് ഉയർത്തുകയുള്ളു.
ഓരോ നാടുകളിലും ഈ കപ്പ പല പേരുകളിലാണ് അറിയപ്പെടുന്നത്. മരച്ചീനി, ചീനി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഈ കപ്പ ശരീരത്തിൽ പല ഗുണങ്ങളും നൽകുന്നുണ്ട്. വിറ്റാമിന് , മിനറൽസ് , പ്രോടീൻ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ കൊഴുപ്പ് കൂട്ടുന്നതും സോഡിയം കൂട്ടുന്ന ഒന്നും തന്നെ അടങ്ങിയിട്ടില്ല.