ഒന്നിച്ച് കഴിക്കാന്‍ പാടില്ലാത്ത വിരുദ്ധാഹാരങ്ങള്‍
പച്ചക്കറികളും പാലും
വിരുദ്ധാഹാരങ്ങളില്‍ പെട്ട രണ്ടു ഭക്ഷണങ്ങളാണ് പച്ചക്കറികളും പാലും. ഇവ രണ്ടും ഒന്നിച്ച് കഴിക്കുകയോ പാചകം ചെയ്യുകയോ അരുത്. അല്ലെങ്കില്‍ പച്ചക്കറികള്‍ കഴിച്ച ഉടനെ പാല്‍ കുടിക്കാന്‍ ശ്രമിക്കരുത്. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന് വളരെ ഏറെ ദോഷം ചെയ്തേക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാം എന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.
ബീഫും പാലും
ബീഫ് ഇഷ്ടപ്പെടാത്തവരായിട്ട് ആരും ഉണ്ടാകില്ല. പൊറോട്ടയും കൂട്ടി ബീഫ് കഴിക്കാത്തവര്‍ നമുക്കിടയില്‍ കുറവായിരിക്കും. എന്നാല്‍ ബീഫും പാലും ഒന്നിച്ചു കഴിക്കാറുണ്ടെങ്കില്‍ അതത്ര നല്ലതല്ല. ഇവ രണ്ടും വിരുദ്ധാഹാരങ്ങളാണ്. ഇവ ഒന്നിച്ചു കഴിക്കുന്നതിലൂടെ ഒരു പക്ഷെ നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലായേക്കാം. അത് കൊണ്ട് ഒരിക്കലും ബീഫും പാലും ഒന്നിച്ച് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ബീഫും ശര്‍ക്കരയും
ഭക്ഷണത്തില്‍ പുതുമ പരീക്ഷിക്കുന്നവര്‍ ഇവ എല്ലാം ഉപയോഗിക്കാറുണ്ട്. അത്തരത്തിലുള്ളവര്‍ ബീഫും ശര്‍ക്കരയും ഒന്നിച്ച് കൂട്ടിച്ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇവ രണ്ടും വിരുദ്ധാഹാരങ്ങളാണ്. ഒരിക്കലും ഈ രണ്ട് ഭക്ഷണ പദാര്‍ത്ഥങ്ങളും ഒന്നിച്ചു കഴിക്കുകയോ അല്ലെങ്കില്‍ ഒന്നിച്ചു പാചകം ചെയ്യുകയോ അരുത്.
തൈരും ചിക്കനും
പലപ്പോഴും ചിക്കനും തൈരും നമ്മള്‍ ഒന്നിച്ചു കഴിക്കുന്നവരാണ്. ഹോട്ടലില്‍ ഒരു ചിക്കന്‍ ബിരിയാണി കഴിക്കുകയാണെങ്കില്‍, അല്ലെങ്കില്‍ കല്യാണ വീട്ടില്‍ ബിരിയാണി കഴിക്കുകയാണെങ്കില്‍ തൈരും സാമ്പാറും ചിക്കനും ബീഫും എല്ലാം ഒന്നിച്ച് ഉണ്ടാകും. പലപ്പോഴും ചിക്കന്റെ കൂടെ തൈരും കൂട്ടി കഴിക്കാനാണ് നമ്മലില്‍ പലരും താല്‍പര്യപ്പെടാറ്.എന്നാല്‍ നിങ്ങള്‍ ചെയ്യുന്നത് ആരോഗ്യപരമായി ഏറ്റവും വലിയ തെറ്റാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. കാരണം ചിക്കനും തൈരും രണ്ടും വിരുദ്ധാഹാരങ്ങളാണ്. ഇവ രുണ്ടും ഒന്നിച്ച് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അത് കൊണ്ട് ഇവ രണ്ടും ഒന്നിച്ച് കഴിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുക.
മത്സ്യവും മോരും
ഉച്ചക്ക് ഊണിനൊപ്പം മോര് കൂട്ടി കഴിക്കുന്നവരായിരിക്കും പലരും. എന്നാല്‍ മീനും മോരും ഒന്നിച്ച് കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. കാരണം മീനും മോരും രണ്ടും വിരുദ്ധാഹാരങ്ങളാണ്. ഇവ രണ്ടും ഒന്നിച്ച് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ തന്നെ ക്ഷയിപ്പിച്ചേക്കും.
മത്സ്യവും മാംസവും
പല സല്‍ക്കാരങ്ങളിലും പല വിധത്തിലുള്ള വിഭവങ്ങള്‍ മേശപ്പുറത്ത് ഇരിപ്പുണ്ടാകും. ഒരു ഭാഗത്ത് മീന്‍ വിഭവങ്ങള്‍, മറുഭാഗത്ത് മാംസ വിഭവങ്ങള്‍, മറ്റൊരു ഭാഗത്ത് പച്ചക്കറി വിഭവങ്ങള്‍ അങ്ങനെ തുടങ്ങിയ എല്ലാ വിഭവങ്ങളും മേശപ്പുറത്തിരിപ്പുണ്ടാകും.
മത്സ്യവും മാംസവും ഒന്നിച്ച് കഴിക്കുന്നതിലൂടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുക. കരള്‍, വൃക്ക, മസ്തിഷ്‌കം എന്നിവയുടെ ആരോഗ്യത്തെയാണ് ഇവ രണ്ടും ബാധിക്കുന്നത്. ഇവ രണ്ടും വിരുദ്ധാഹാരങ്ങളാണ്.
തേനും നെയ്യും
തേനും നെയ്യും ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ ഇവ രണ്ടും ഒന്നിച്ച് കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. കാരണം, നെയ്യും തേനും രണ്ടും വിരുദ്ധാഹാരങ്ങളാണ്. ഇവ രണ്ടും ഒന്നിച്ച് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിച്ച് കളയും.
മാങ്ങയും കാര്‍ബോണേറ്റഡ് ഡ്രിങ്ക്സും
മാങ്ങ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി മാങ്ങ കഴിക്കുമ്പോള്‍ അതോടൊപ്പം ഒരു കാരണവശാലും കാര്‍ബോണേറ്റഡ് ഡ്രിങ്ക്സ് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് എല്ലാ വിധത്തിലും അപകടം ക്ഷണിച്ച് വരുത്തുന്ന ഒന്നാണ്.
പാല്‍ക്കട്ടിയും ചീരയും
പാല്‍ക്കട്ടിയും ചീരയും നമുക്ക് ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ്. ഇത് രണ്ടും ഒരിക്കലും ഒരുമിച്ച് കഴിക്കരുത്. ഏത് വിധത്തിലും ഇത് ആരോഗ്യത്തിന് വില്ലനാവുന്നു. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് മാത്രം ഇവ രണ്ടും കഴിക്കാന്‍ നില്‍ക്കുക.
ഗ്യാസ് നല്‍കുന്ന മിഠായികളും കോളയും
പലരും കഴിക്കുന്ന ചില ഗ്യാസ് നല്‍കുന്ന മിഠായികളുണ്ട്.ഇതിനോടൊപ്പം കോള കുടിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രതിസന്ധിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നു. ഇത് സയനൈഡിന് സമാനമായ അവസ്ഥയാണ് പലപ്പോഴും ഉണ്ടാക്കുക. പലപ്പോഴും വയറിനകത്ത് പൊട്ടിത്തെറി നടക്കുന്നതിന് വരെ ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കോംപിനേഷന്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്
മുട്ടയും പഴവും
മുട്ടയും പഴവും പലരും ആരോഗ്യത്തിന് വേണ്ടി കഴിക്കാറുണ്ട്. എന്നാല്‍ അല്‍പം ശ്രദ്ധിച്ച് മാത്രമേ ഇത് കഴിക്കാന്‍ പാടുകയുള്ളൂ. കാരണം വയറ്റിലെത്തിയാല്‍ ഇത് വിഷമായി മാറുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ ആവില്ല. അത്രക്ക് വില്ലനാണ് പല സമയങ്ങളിലും മുട്ടയും പഴവും. അതുകൊണ്ട് തന്നെ ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിച്ച് മാത്രം ഉപയോഗിക്കുക. രണ്ടും ഒരുമിച്ച് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കുക.
ഇത്തരത്തില്‍ പലരും അറിവില്ലായ്മ കൊണ്ട് വിരുദ്ധാഹാരങ്ങള്‍ കഴിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഭക്ഷ്യവിഷബാധയോ അല്ലങ്കില്‍ മറ്റു പ്രശ്നങ്ങളോ വരുമ്പോഴാണ് ശ്രദ്ധിച്ചു തുടങ്ങാറ്. പലപ്പോഴും ഇത്തരം ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ആഴത്തില്‍ പ്രതികൂലമായി ബാധിക്കാറുണ്ട്. അത് കൊണ്ട് വിരുദ്ധാഹാരങ്ങളെക്കുറിച്ച് അറിവ് ഉണ്ടാകുന്നത് എന്ത് കൊണ്ടും നല്ലതാണ്.