Latest News

ക്ലാസായി തൂക്കിയെന്ന് മിഥുന്‍ മാന്വല്‍ തോമസ്; കലക്കി പൊളിച്ചു മോനേയെന്ന് മനോജ് കെ ജയനും;'കന്മഷമില്ല കലിപ്പുമില്ല..അണുവോളമില്ല പൊളിവചനമെന്ന് മോഹന്‍ ജോസും; ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജുവാര്യരും, കുഞ്ചാക്കോയും, ധര്‍മ്മജന്‍, ശ്വേത മേനോന്‍ ,റിമി ടോമി ഉള്‍പ്പടെയുള്ളവര്‍; പാലക്കാടെ  വിജയത്തില്‍ രമേശ് പിഷാരടിക്ക് ആശംസകളുമായി സിനിമാ ലോകം; ചേര്‍ത്തുനിര്‍ത്തിയതിന് നന്ദിയെന്ന് രമേഷ് പിഷാരടി

Malayalilife
 ക്ലാസായി തൂക്കിയെന്ന് മിഥുന്‍ മാന്വല്‍ തോമസ്; കലക്കി പൊളിച്ചു മോനേയെന്ന് മനോജ് കെ ജയനും;'കന്മഷമില്ല കലിപ്പുമില്ല..അണുവോളമില്ല പൊളിവചനമെന്ന് മോഹന്‍ ജോസും; ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജുവാര്യരും, കുഞ്ചാക്കോയും, ധര്‍മ്മജന്‍, ശ്വേത മേനോന്‍ ,റിമി ടോമി ഉള്‍പ്പടെയുള്ളവര്‍; പാലക്കാടെ  വിജയത്തില്‍ രമേശ് പിഷാരടിക്ക് ആശംസകളുമായി സിനിമാ ലോകം; ചേര്‍ത്തുനിര്‍ത്തിയതിന് നന്ദിയെന്ന് രമേഷ് പിഷാരടി

ആവേശകരമായ മത്സരം നടന്ന പാലക്കാട് മണ്ഡലത്തില്‍ എന്‍ഡിഎയുടെ കരുത്തയായ ശോഭ സുരേന്ദ്രനെതിരെ മികച്ച വിജയവുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ചലച്ചിത്ര താരവുമായ രമേശ് പിഷാരടി സ്വന്തമാക്കിയത്.12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേശ് പിഷാരടിയുടെ വിജയം. രമേശ് പിഷാരടി 55,302 വോട്ടുകളും ശോഭ സുരേന്ദ്രന്‍ 42,880 വോട്ടുകളും നേടി. എല്‍ഡിഎഫ് സ്വതന്ത്രമായി മത്സരിച്ച എന്‍ എം ആര്‍ റസാഖിന് 27,227 വോട്ടുകളേ നേടാനായുള്ളൂ. പല കാരണങ്ങള്‍ കൊണ്ടും ഇക്കുറി സവിശേഷ ശ്രദ്ധ നേടിയ മണ്ഡലമായിരുന്നു പാലക്കാട്.

ഇടതില്‍ നിന്നും 2011 ല്‍ യുഡിഎഫിനു വേണ്ടി ഷാഫി പറമ്പില്‍ തിരിച്ചുപിടിച്ച മണ്ഡലമാണ് ഇത്. തുടര്‍ന്ന് 2021 വരെ ഹാട്രിക് വിജയവും ഷാഫിയെ ഈ മണ്ഡലത്തില്‍ നിന്നും തേടിയെത്തി. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് ഷാഫി പറമ്പില്‍ വിജയിച്ചതോടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ പാലക്കാട് ജയിച്ചു. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പിന്നീട് ലൈംഗികാരോപണക്കേസില്‍ പ്രതിയായതും പാര്‍ട്ടിക്കുള്ളില്‍ നിന്ന് പുറത്താക്കപ്പെട്ടതും മണ്ഡലത്തില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

പരമ്പരാഗതമായി യുഡിഎഫും എല്‍ഡിഎഫും മാറിമാറി ഭരിച്ചിരുന്ന മണ്ഡലമാണെങ്കിലും, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തെത്തുന്നത് വഴി ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം വേദിയായിരുന്നത്. കേരളത്തില്‍ ബിജെപി ഭരിക്കുന്ന ഏക നഗരസഭ എന്ന ഖ്യാതി കഴിഞ്ഞ 10 വര്‍ഷമായി പാലക്കാടിനുണ്ട്. ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളിലൊന്നായ പാലക്കാട് വന്‍ മത്സരമാണ് ഇക്കുറി ശോഭ സുരേന്ദ്രന്‍ കാഴ്ച വെച്ചത്. കൗണ്ടിംഗ് തുടങ്ങി ഏറെ നേരം അവര്‍ ലീഡ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് രമേശ് പിഷാരടി പതിയെ അതിനെ മറികടന്ന് ലീഡിലേക്ക് എത്തുകയായിരുന്നു.

കന്നിയങ്കത്തില്‍ തന്നെ അതികായരെപ്പോലും അട്ടിമറിച്ച് ഉജ്ജ്വലവിജയം നേടിയ രമേഷ് പിഷാരടിയെ അഭിനന്ദിച്ച് സഹപ്രവര്‍ത്തകരായ സിനിമാ താരങ്ങളും രംഗത്ത് വന്നു.മഞ്ജുവാര്യര്‍, കുഞ്ചാക്കോബോബന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ടിനി ടോം, മിഥുന്‍ മാനുവല്‍, ശ്വേത മേനോന്‍, മോഹന്‍ ജോസ്, മനോജ് കെ ജയന്‍ , റിമി ടോമി തുടങ്ങി നിരവധി താരങ്ങള്‍പിഷാരടിക്ക്ആശംസകളുമായെത്തി.സമൂഹമാധ്യമങ്ങളിലൂടെയാണ് ഏവരും പിഷാരടിക്ക് ആശംസകളുമായി എത്തിയത്.

പിഷാരടിയുടെ ചി്ത്രം പങ്കുവെച്ച് തൂക്കിയെന്നായിരുന്നു ധര്‍മ്മജന്റെ ആശംസ. ''കന്മഷമില്ല കലിപ്പുമില്ല..അണുവോളമില്ല പൊളിവചനം!എന്റെ പ്രിയ സുഹൃത്തിന് സര്‍വ്വ നന്മകളും ഈ മുഹൂര്‍ത്തത്തില്‍ നേരുന്നു.ആദ്യമായാണ് ഒരു സ്ഥാനാര്‍ത്ഥി ജയിച്ച് അധികാരത്തില്‍ വരണമെന്ന് ആഗ്രഹിച്ചത്. അതു സംഭവിച്ചു!''നടന്‍ മോഹന്‍ ജോസ് കുറിച്ചു.

''പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍ പിഷൂന്, ഇനിയങ്ങോട്ട് പാലക്കാടിന്റെ എംഎല്‍എ രമേഷ് പിഷാരടിയ്ക്ക്, സ്നേഹാഭിവാദ്യങ്ങള്‍.. ഒന്നും പറയാനില്ല, ക്ലാസ്സായി തൂക്കി.''.മിഥുന്‍ മാനുവല്‍ കുറിച്ചു.ഒരു എം എല്‍ എ ചിരി..അഭിനന്ദനങ്ങള്‍ രമേഷ് പിഷാരടി..അങ്ങനെ താരങ്ങളില്‍ നിന്നും മറ്റൊരു എം എല്‍ എ കൂടി എന്നായിരുന്നു വിനോദ് കോവുരിന്റെ ആശംസ.രമേഷ് പിഷാരടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് തൂക്കി എന്ന അടിക്കുറിപ്പാണ് നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭ പങ്കുവെച്ചത്.കവിളില്‍ ഉ്മ്മ നല്‍കുന്ന ചിത്രം പങ്കുവെച്ച് കണ്‍ഗ്രാറ്റ്‌സ് പിഷൂ.. എന്നാണ് അമ്മ അധ്യക്ഷയും സിനിമാ താരവുമായ ശ്വേത മേനോന്‍ കുറിച്ചത്.നടന്‍ മനോജ് തെ ജയനും രമേഷ് പിഷാരടിക്ക് അഭിനന്ദനവുമായി രംഗത്തെത്തി.കലക്കി പൊളിച്ചു മോനേ..നിയുക്ത പാലക്കാട് എം എല്‍ എ എന്റെ പ്രിയ സുഹൃത്ത് രമേഷ് പിഷാരടിക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങളെന്നായിരുന്നു മനോജ് കെ ജയന്റെ ആശംസ.എന്റെ ജാതകത്തില്‍ ഒരു MLA സുഹൃത് വരുമെന്ന് ഉണ്ടാര്‍ന്നുഅത് pishu ആണെന്ന് അറിഞ്ഞില്ലെന്നാണ് റിമി കുറിച്ചു.

അതേസമയം കേരളത്തിലെ മഹാവിജയത്തിനൊപ്പം പാലക്കാടിനെ ചേര്‍ത്തുനിര്‍ത്തിയതിന് നന്ദിയെന്നാണ് വിജയത്തിന് പിന്നാലെ പിഷാരടി കുറിച്ചത്.''നന്ദി... കേരളത്തിന്റെ മഹാവിജയത്തിനൊപ്പം പാലക്കാടിനെ ചേര്‍ത്തുനിര്‍ത്തിയതിന്. വിശ്വസിച്ച നേതൃത്വത്തിന്, ഒപ്പം നിന്ന പ്രവര്‍ത്തകര്‍ക്ക്.ഈ വിജയത്തിനായി സ്‌നേഹാശംസകള്‍ അറിയിച്ച,പ്രാര്‍ഥിച്ച സുമനസ്സുകള്‍ക്ക്,'' രമേഷ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു. തിരഞ്ഞെടുപ്പ് ഗോദയിലെ കന്നി അങ്കത്തില്‍ തന്നെ പാലക്കാട് പോലുള്ള ഒരു വിഐപി മണ്ഡലം പിടിച്ചെടുക്കാനായതിന്റെ ആവേശത്തിലാണ് താരം

ramesh pisharody wins palakkad

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES