നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് നടി ലക്ഷ്മിപ്രിയ. കേരളത്തിലെ ഭരണ വിരുദ്ധതയ്ക്കെതിരെയുള്ള മികച്ച മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും താമര വിരിയില്ല എന്നു വെല്ലുവിളിച്ചവരുടെ മുന്നില്‍ മൂന്ന് പൊന്‍ താമരകള്‍ വിരിഞ്ഞുവെന്നും ലക്ഷ്മിപ്രിയ ഫേസ്ബുക്കില്‍ കുറിച്ചു.തലങ്ങും വിലങ്ങും അകമ്പടി വാഹനങ്ങളുമായി ഇടം വലം ധാര്‍ഷ്ട്യത്തോടെ വിരാജിച്ച് നടന്ന 'ക്യാപ്റ്റന്‍ ' പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോര്‍ത്തിട്ട് ചിരി സഹിക്കാന്‍ വയ്യെന്ന പരിഹാസവും ലക്ഷ്മിപ്രിയ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
അച്ഛന്‍മാരുടെ അരമനയുടെ തിണ്ണനിരങ്ങാന്‍ ഇനി ബിജെപി നേതാക്കള്‍ പോകരുതെന്ന് നടി ലക്ഷ്മിപ്രിയ. എത്ര ചേര്‍ത്തു പിടിച്ചാലും അവര്‍ ബിജെപിയെ പിന്തുണയ്ക്കില്ലെന്നും പകരമായി ഹിന്ദു സംഘടനകളെ ചേര്‍ത്തുപിടിച്ച് ഏകീകരണം ഉറപ്പാക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ ലക്ഷ്മിപ്രിയ ആവശ്യപ്പെട്ടു.
ലക്ഷ്മിപ്രിയയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
'ഇനിയെങ്കിലും അച്ഛന്‍മാരുടെ അരമനയുടെ തിണ്ണനിരങ്ങാന്‍ ബിജെപി നേതാക്കള്‍ പോകരുത്. എത്ര ചേര്‍ത്ത് പിടിച്ചാലും ഉരുട്ടി കൊടുത്താലും അവര്‍ ബിജെപിയെ പിന്തുണയ്ക്കില്ല. അനൂപ് ആന്റണി, ഷോണ്‍ ജോര്‍ജ്, പി സി ജോര്‍ജ് ഇവരുടെ പരാജയം വ്യക്തമാക്കുന്നത് അതാണ്.
പകരം ഹിന്ദു കമ്മ്യൂണിറ്റി നേതാക്കളെ കാണുക. ഹിന്ദു മഹാസഭ, ബ്രാഹ്‌മണ സഭ, വിശ്വകര്‍മ്മ സഭ, ഗണക സഭ, NSS, SNDP, കെ പി എം എസ് തുടങ്ങി എല്ലാ ഹിന്ദു സമാജങ്ങളെയും ചേര്‍ത്തു പിടിക്കുക. അവര്‍ക്ക് അടിസ്ഥാന ജീവിത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി കൊടുക്കുക. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പ് വരുത്തുക. പെന്‍ഷനും മരുന്നിനുള്ള സംവിധാനവും ഉണ്ടാക്കി കൊടുക്കുക. വോട്ടൊക്കെ താനേ പോന്നോളും. മുസ്ലിം ലീഗും എസ് ഡി പി ഐയും ജമാഅത്തെ ഇസ്ലാമിയും മതേതര പാര്‍ട്ടി ആണെങ്കില്‍ ഭാരതീയ ജനതാ പാര്‍ട്ടിയും മതേതര പാര്‍ട്ടിയാണ്. ഇണ്ടി മുന്നണിയില്‍ ഇവര്‍ പതിനൊന്നും എല്‍ ഡി എഫ് മുന്നണിയില്‍ ബാക്കി പതിനൊന്നു കക്ഷികളും ഒരുമിച്ച് ചേരും.
അതുകൊണ്ട് സമാജത്തെ ചേര്‍ത്ത് പിടിയ്ക്കാന്‍ ബിജെപി നേതൃത്വത്തിന് കഴിയണം. ബാക്കി ആരെയും പ്രീണിപ്പിക്കാന്‍ പോകരുത്. സമാജത്തിന്റെ ഏകീകരണം ഉറപ്പ് വരുത്തുക,' ലക്ഷ്മിപ്രിയ കുറിച്ചു.