Latest News

സണ്ണി ലിയോണിന്റെ ആരോഗ്യ രഹസ്യം ഇതാണ്; കിറ്റോ ഡയറ്റ് ചെയ്യുന്നതിന്റെ ഗുണങ്ങള്‍ ഇവയൊക്കെ

Malayalilife
 സണ്ണി ലിയോണിന്റെ ആരോഗ്യ രഹസ്യം ഇതാണ്; കിറ്റോ ഡയറ്റ് ചെയ്യുന്നതിന്റെ ഗുണങ്ങള്‍ ഇവയൊക്കെ

ബിഗ്‌ ബോസിലൂടെ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തി, ബോളിവുഡില്‍ ചുവടുറപ്പിച്ച താരമാണ് സണ്ണി ലിയോണ്‍.

എന്നാല്‍, ഒരു പോണ്‍സ്റ്റാറിന് ലഭിക്കുന്നതിനുമപ്പുറമുള്ള  പ്രേക്ഷക സ്വീകാര്യതയും സ്നേഹവുമാണ് സണ്ണി ലിയോണിന് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. 

താരത്തെ ചുറ്റിപ്പറ്റി വരുന്ന വാര്‍ത്തകള്‍ക്കെല്ലാം തന്നെ ഏറെ പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കാറുള്ളത്. 

മുപ്പത്തിയെട്ടുകാരിയായ സണ്ണി ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയുമില്ലാത്ത ആളാണെന്നും എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. 

എന്നാല്‍ ഇപ്പോഴിതാ തന്‍റെ ഫിറ്റ്‌നസ് സംബന്ധിച്ച ഒരു രഹസ്യമാണ് സണ്ണി പുറത്തുവിട്ടിരിക്കുന്നത്. കീറ്റോ ഡയറ്റാണ് തന്‍റെ ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ താരം പിന്തുടരുന്നതെന്നാണ്  ആ രഹസ്യം.

ഭാരം കുറക്കാനുള്ള നൂതന വഴിയാണ് കീറ്റോജനിക് ഡയറ്റ്. പ്രോട്ടീൻ പാകത്തിനും ശരീരത്തിന് ആവശ്യമുള്ള കൊഴുപ്പ് ധാരാളമായും അടങ്ങിയിട്ടുള്ള ഭക്ഷണരീതിയാണിത്. 

അവകാഡോ, പാൽക്കട്ടി, അൽപം പുളിച്ച വെണ്ണ, ഗ്രീക്ക് യോഗർട്ട്, ചിക്കൻ, ഫാറ്റി ഫിഷ്, കൊഴുപ്പുള്ള പാൽ തുടങ്ങിയവ കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. 

പ്രോട്ടീൻ ധാരാളം ഉള്ള ഭക്ഷണങ്ങൾ ആയ മത്തങ്ങ, വഴുതനങ്ങ, പച്ചനിറത്തിലുള്ള ഇലക്കറികൾ, മത്സ്യം, മുട്ട ഇവ ഉൾപ്പെടുത്തണം. അണ്ടിപ്പരിപ്പുകൾ കുറച്ച് ഉപയോഗിക്കാം 

കീറ്റോ ഡയറ്റിന് നിരവധി ദോഷവശങ്ങളുമുണ്ട്. നല്ലൊരു പോഷകഹാര വിദഗ്ദ്ധന്‍റെ അഭിപ്രായം തേടുന്നതും നല്ലതായിരിക്കും. 

കീറ്റോ ഡയറ്റ് പിന്തുടരുന്നവർ കാർബോ ഹൈഡ്രേറ്റിന്‍റെ അളവ് 15 മുതൽ 20 ശമാനം വരെ മാത്രം ആയിരിക്കാൻ പ്രത്യക ശ്രദ്ധിക്കണം.

സണ്ണി ലിയോണിന് ഏറ്റവും ഇഷ്ടമുള്ളത് ബ്രേക്ക് ഫാസ്റ്റാണ്. രാവിലെ തന്നെ ഒരു കപ്പ് കാപ്പി കഴിക്കും. 

ഒരു പാക്കറ്റ് ഓട്സ് മിൽക്ക് പ്രഭാത ഭക്ഷണമായി സ്ഥിരമായി കഴിക്കും. കരിക്കിൻ വെള്ളവും കുടിക്കുന്ന പതിവുണ്ട്. അതിന് ശേഷം യോഗ, വ്യായാമം, സൈക്ലി൦ഗ് എന്നിവയാണ്. 

Read more topics: # sunny leon body fitness secret
sunny leon body fitness secret

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES