ഒരു യുവാവും യുവതിയും വിവാഹം കഴിക്കുന്നതോടെ ഭാര്യയും ഭര്‍ത്താവുമായി മാറുന്നു. ജീവിതകാലം മുഴുവന്‍ ഒന്നിച്ച് സ്‌നേഹിച്ച് കഴിഞ്ഞോളാമെന്ന ഉടമ്പടിയാണ് വിവാഹം. പക്ഷേ പലരും ഇപ്പോള്‍ സ്‌നേഹിക്കുന്നുമില്ല, ഒന്നിച്ച് കഴിയുന്നുമില്ല. പലവിധ ഈഗോകളും കലഹങ്ങളും വരുമ്പോള്‍ ഇണകള്‍ക്ക് പരസ്പം വെറുപ്പാകും. ചിലപ്പോള്‍ വെറുമൊരു വാക്കുകൊണ്ടുപോലും വിവാഹബന്ധം താറുമാറായേകും.
പങ്കാളികള്‍ തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന് ചില കാര്യങ്ങള്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സംസാരവും പെരുമാറ്റവും എല്ലാം ഇതില്‍ പ്രധാന പങ്കു വഹിക്കുന്നു. ചില വാക്കുകള്‍ പോലും പങ്കാളികളക്കിടയിലെ ബന്ധം കൂടുതല്‍ ശക്തമാക്കുമ്പോള്‍ മറ്റു ചില വാക്കുകളാകട്ടെ ബന്ധം വഷളാക്കുകയാണ് ചെയ്യുക.
ഇപ്പോള്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജിസ്റ്റ് നടത്തിയ പഠനത്തില്‍ പങ്കാളികള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ നമ്മള്‍ എന്ന വാക്ക് എത്ര കൂടുതല്‍ പറയുന്നോ അത്രയും കൂടുതല്‍ അവരുടെ ബന്ധം ദൃഢമാകുമെന്ന് കണ്ടെത്തിയിരിക്കയാണ്. അതുപോലെ തന്നെ പങ്കാളികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ അപകടം ഉണ്ടാക്കുന്നതാകട്ടെ ഞാന്‍ എന്ന വാക്കാണ്.
ഞാന്‍ എന്ന വാക്ക് പറയുമ്പോള്‍ രണ്ടുപേരും സ്വതന്ത്രരായ രണ്ടു വ്യക്തികളായാണ് ഇരുവര്‍ക്കും അനുഭവപ്പെടുന്നത്. എന്നാല്‍ നമ്മള്‍ എന്നു പറയുന്നതോടെ ഇത് ഒരുമയുടെ പ്രതീകമായി അനുഭവപ്പെടുന്നു. നമ്മള്‍ എന്ന വാക്ക് ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കുന്നത് ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ പരസ്പരാശ്രയവും സ്‌നേഹവും വര്‍ധിക്കാന്‍ ഇടയാക്കും. അയ്യായിരത്തിലധികം പങ്കാളികള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ഇനി ഭാര്യയോടോ ഭര്‍ത്താവിനോടൊ സംസാരിക്കുമ്പോള്‍ ഞാന്‍ എന്നു പറയാതെ നമ്മള്‍ എന്നു പറഞ്ഞു നോക്കൂ. വ്യത്യാസം ബന്ധങ്ങളില്‍ കാണാം.