ഹൃദയാഘാതം ഉണ്ടാകുന്ന വേളയിൽ ജീവന്‍ രക്ഷിക്കാന്‍ എന്തെല്ലാം ചെയ്യാം; ഈ മാർഗ്ഗങ്ങൾ ഒന്ന് നോക്കാം

Malayalilife
ഹൃദയാഘാതം ഉണ്ടാകുന്ന വേളയിൽ  ജീവന്‍ രക്ഷിക്കാന്‍ എന്തെല്ലാം ചെയ്യാം; ഈ മാർഗ്ഗങ്ങൾ  ഒന്ന് നോക്കാം


 ദ്യ ഒരു മണിക്കൂറിലാണ് ഹൃദയാഘാതം മൂലം സംഭവിക്കുന്ന 50% മരണവും സംഭവിക്കുന്നത്. ഹൃദയ പേശിയിലെ കോശങ്ങള്‍  ഹൃദയാഘാതമുണ്ടായി ഓരോ മിനിറ്റിലും നശിച്ച് തുടങ്ങുന്നതിനാല്‍ പേശികളുടെ നാശം എത്രത്തോളം കുറയ്ക്കാമോ അത്രത്തോളം കുറച്ച് രോഗിയെ രക്ഷിക്കുക എന്നതാണ് ഇന്നത്തെ കാലത്തെ ചികിത്സയുടെ പ്രധാന ലക്ഷ്യമായി കാണുന്നത്. ഹൃദയാഘാതം  ഉണ്ടാകുന്ന വേളയിൽ  ആശുപത്രിയില്‍ എത്തിക്കുന്നത് വരെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ ചെയ്യേണ്ട ചില മാർഗ്ഗങ്ങൾ നോക്കാം.


1.  തണുത്ത വെള്ളം ഹൃദയാഘാതം വന്ന രോഗിയുടെ മുഖത്ത് ഒരിക്കലും  തളിക്കരുത്. ഇത് രോഗാവസ്ഥ വർധിപ്പിക്കാൻ ഇടയുണ്ട്.

 2. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്‌ളാസ്റ്റി തുടങ്ങിയ സൗകര്യമുള്ള ഹൃദ്രോഗ ചികിത്സാ കേന്ദ്രത്തില്‍ വേണം രോഗിയെ ഹൃദയാഘാതം ഉണ്ടായാൽ എത്തിക്കേണ്ടത്. 

 
3. ഹൃദയാഘാതം ഉണ്ടാകുന്ന വേളയിൽ രോഗി ധരിച്ചിരിക്കുന്ന  ഇറുകിയ വസ്ത്രങ്ങള്‍ ഊരുകയോ, അയച്ചിടുകയോ ചെയ്യുക.

 
4. രോഗിയുടെ  തലയും തോളും തലയിണ കൊണ്ട് രോഗിക്ക് ബോധം ഉണ്ട് എങ്കിൽ കൂടി  താങ്ങി ചാരിയിരുത്തുക.

 
5. രോഗിയുടെ നാഡീമിടിപ്പും ബി.പിയും പരിശോധിച്ച  ഉടൻ തന്നെ ഇവയിൽ ഏതെങ്കിലും കുറവാണേൽ   നിരപ്പായ പ്രതലത്തില്‍ രോഗിയെ മലര്‍ത്തിക്കിടത്തി തലച്ചോറിലേക്കുള്ള രക്തയോട്ടം ഉറപ്പിക്കേണ്ടതാണ്. 

 
 6. ഹൃദയാഘാതം ഉണ്ടായി കഴിഞ്ഞാൽ പിന്നെ ഉള്ള  ആദ്യ നാലു മണിക്കൂറില്‍ കുടിക്കുവാനോ കഴിക്കുവാനോ ഒന്നും തന്നെ പാടില്ല.

 7. രോഗിക്ക് പൂര്‍ണ്ണ വിശ്രമം കൊടുക്കേണ്ടത് അത്യാവശ്യമാണ്.

What are the things we check while occur a heart attack

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES